മുംബൈ- ലഖ്നോ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി
മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹി വഴി ലഖ്നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് നിലത്തിറക്കി. ഭീഷണിയെത്തുടര്‍ന്ന് വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്കു ശേഷം വിമാനം സുരക്ഷിതമാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം 2 മണിക്കൂര്‍ 25 മിനിറ്റ് വൈകിയാണ് ലഖ്നോയിലേക്ക് തിരിച്ചത്.
രാവിലെ ഗോ എയര്‍ ജി8 329 വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന കാര്യം ആദ്യം അറിയിച്ചത്. ഇവര്‍ കുറച്ചു പേരുടെ ഫോട്ടോ കാണിക്കുകയും ഇവര്‍ രാജ്യത്തിനു ഭീഷണിയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇവരെ സി.ഐ.എസ്.എഫി ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി ചോദ്യം ചെയ്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ അധികൃതരുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."