'നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക, രാഷ്ട്രീയ കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ നോക്കിക്കോളും'; ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ചിദംബരം
തിരുവനന്തപുരം: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാഷ്ട്രീയമായ കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ നോക്കിക്കോളുമെന്നും നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും ചിദംബരം പറഞ്ഞു.
'ആര്‍മി ജനറല്‍ പൗരത്വ ബില്ലിനെക്കുറിച്ചു സംസാരിക്കുന്നു. അതാണോ അദ്ദേഹത്തിന്റെ ജോലി. സൈനിക മേധാവി അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ. രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരുടെ ജോലിയും. യുദ്ധം എങ്ങനെ പോരാടണമെന്ന് രാഷ്ട്രീയക്കാര്‍ പഠിപ്പിക്കാന്‍ വരാറില്ലാത്തത് പോലെ രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹവും പറയേണ്ട'- പി. ചിദംബരം പറഞ്ഞു.
ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി.ആര്‍ നടപ്പിലാക്കുന്നത് എന്‍.ആര്‍.സി നടപ്പിലാക്കാനാണ്. സുപ്രിംകോടതി ഈ നിയമത്തെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഇന്ത്യയെ മതാടിസ്ഥാനമാക്കാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. ചില തീയതികള്‍ പറയട്ടെ. പൗരത്വ നിയമ ഭേദഗതി ബില്‍ ഡിസംബര്‍ 8 ഞായറാഴ്ച രാത്രി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഡിസംബര്‍ 9ന് രാത്രി അവര്‍ അത് ലോക്‌സഭയില്‍ അവതരിപ്പിച്ച് അതേദിവസം രാത്രി 12 മണിക്ക് അത് ലോക്‌സഭയില്‍ പാസ്സാക്കി. ഡിസംബര്‍ 11 ബുധനാഴ്ച 11 മണിക്ക് അവര്‍ അത് രാജ്യ സഭയില്‍ അവതരിപ്പിച്ച് വൈകിട്ട് 6 മണിക്ക് അവിടെയും അത് പാസ്സാക്കി രാത്രി 10 മണിക്ക് രാഷ്ട്രപതി ഒപ്പ് വച്ചു. ഡിസംബര്‍ 8 മുതല്‍ 11 വരെയുള്ള 3 ദിവസം അതായത് 72 മണിക്കൂര്‍ കൊണ്ട് ഒരു ബില്‍ കൊണ്ടുവരികയും പാസ്സാക്കി നിയമമാക്കുകയും ചെയ്തു'- നിയമമുണ്ടാക്കിയ തിടുക്കത്തെ ചൂണ്ടിക്കാട്ടി ചിദംബരം പറഞ്ഞു.
#WATCH: Congress P Chidambaram when asked,"how does the Congress see the detention camps as different from those that you (Congress) directed to set up?", says,"Detention camps were set under the Foreigners Act not in the context of Citizenship Amendment Act or NRC." pic.twitter.com/L9pinyn9d6
— ANI (@ANI) December 28, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം കേന്ദ്ര സര്‍ക്കാരും മുസ്‌ലിംകങ്ങളും തമ്മിലുള്ള പ്രതിഷേധമല്ലെന്നും മറിച്ച് എല്ലാ ഇന്ത്യക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണെന്നും മുന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയത്. ബില്ലില്‍ നിന്നു പിന്തിരിയാന്‍ നിരവധി തവണ പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയെ മതാടിസ്ഥാനമാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. ജനങ്ങളെ ഹിന്ദുക്കളെന്നും മുസ്‌ലിംകളെന്നും വേര്‍തിരിച്ച് വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. യുവതലമുറയുടെ ഭാവി തകര്‍ക്കുന്ന തീരുമാനമാണിതെന്നും പി. ചിദംബരം പിന്നീട് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."