HOME
DETAILS
MAL
കാര്‍ഡ്രൈവറെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം: ആറുപേര്‍ റിമാന്‍ഡില്‍
backup
August 05 2017 | 21:08 PM
പേരാമ്പ്ര: കാര്‍ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ ആറുപേര്‍ റിമാന്‍ഡില്‍. കല്ലോട് സ്വദേശികളായ ശ്യാം (27), പ്രസൂണ്‍ (52), ജിതിന് ലാല്‍ (23), പ്രദീപ് കുമാര്‍ (27), വാല്യക്കാട് നിഖില്‍, ഷാജു എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് കല്ലോട് ബി.എം.എസ് പ്രവര്‍ത്തകന്റെ ഓട്ടോയില്‍ കാര്‍ ഉരസിയ സംഭവത്തില്‍ കാര്‍ഡ്രൈവറെ നിര്‍ബന്ധിച്ച് കരാറെഴുതി ഒപ്പിടുവിച്ചെന്നപരാതിയിലാണ് കേസ്. കൊഴുക്കല്ലൂര്‍ സ്വദേശി ഷംസീറിന്റെ പരാതിയില്‍ വെള്ളിയാഴ്ച പേരാമ്പ്ര പൊലിസ് ആറുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."