HOME
DETAILS

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റുകളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും

  
backup
August 09 2016 | 18:08 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 

മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റ് സംഘത്തില്‍ കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട്ടെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടത്തിയവരെ അന്വേഷണത്തിന്റെ ഭാഗമായി വിട്ടുകിട്ടുവാന്‍ കേരള പൊലിസ് നടപടികളാരംഭിച്ചു. 2015 നവമ്പര്‍ 29നാണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ പളളിശ്ശേരി വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നേര്‍ക്കുനേര്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. 28ാം തിയ്യതി പളളിശ്ശേരിയിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി എന്ന വിവരത്തെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഈ സംഘത്തിലുള്‍പ്പെട്ട റീന ജോയ്‌സിനെയാണ് തമിഴ്‌നാട്ടിലെ കരൂര്‍ വെങ്കമേട് കണക്കപ്പളള തെരുവില്‍ നിന്നും തമിഴ്‌നാട് ക്യു ബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്. നിലവില്‍ തമിഴ്‌നാട്ടില്‍ തടവില്‍ കഴിയുന്ന റീന ജോയ്‌സിനെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടുകിട്ടുവാനാണ് നടപടികള്‍ ആരംഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ പാലക്കാട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. റീന ജോയ്‌സിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ അമ്പലപ്പാറയിലെയും, അട്ടപ്പാടി കടുകമണ്ണയിലെയും വെടിവെപ്പും, സൈലന്റ് വാലി ഫോറസ്റ്റ് സ്റ്റേഷന്‍ തീവെപ്പ് കേസുമുള്‍പ്പെടെ തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  11 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago