പൗരാവലിയുടെ യാത്രയയപ്പോടെ റഷാദ് അമേരിക്കയിലേക്ക്
പരപ്പനങ്ങാടി: ഗണിത ശാസ്ത്ര ഗവേഷണത്തിന് അമേരിക്കയിലെ ഫ്ളോറിഡ യൂനിവേഴ്സിറ്റിയില്‍ ഗവേഷണ പഠനത്തിന് ഈ വര്‍ഷം കേരളക്കരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഇന്റഗ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആന്റ് റിസര്‍ച്ചിലെ ഏക ശാസ്ത്ര വിദ്യാര്‍ഥി പരപ്പനങ്ങാടി സ്വദേശി ഇരകുളങ്ങര മുഹമ്മദ് റഷാദിന് പരപ്പനങ്ങാടി പൗരാവലി ഊഷ്മള യാത്രയയപ്പ് നല്കി.
നഗരസഭാ വൈസ് ചെയര്മാന് എച്ച് ഹനീഫ, നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ ദേവന് ആലുങ്ങല്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമല്‍ എന്നിവര്‍ ചേര്‍ന്ന് പൗരാവലിയുടെ ഉപഹാരം മുഹമ്മദ് റഷാദിന് കൈമാറി. ശേഷം നടന്ന ചടങ്ങ് കേരള സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അധ്യക്ഷനായി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മലയാളം ഭാഷാ മീഡിയത്തിലൂടെ പഠിച്ചു വളര്‍ന്ന് നേട്ടങ്ങളുടെ നെറുകിയിലെത്തിയ റഷാദിനെ പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ഉപഹാരങ്ങള്‍ നല്കി. പത്രം ഏജന്റ് ഇ കെ മുഹമ്മദ് ബഷീറിന്റെയും സാമൂഹ്യ പ്രവര്‍ത്തക ഹബീബ ബഷിറിന്റെയും മകനാണ് റഷാദ്.
ഉമ്മര്‍ ഒട്ടുമ്മല്‍, എ. ദേവന്, അബ്ദുല്‍ ഗഫൂര്‍, വി. അബ്ദുല്‍ ഖാദിര്‍ ഹാജി, ഗിരിഷ് തോട്ടത്തില്‍, സെയ്തുമുഹമ്മദ്, സലാം തങ്ങള്‍, അശറഫ് പുളിക്കലകത്ത്, അശറഫ് ജന്നാത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."