ആട്ടോത്ത്താഴ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാടിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിച്ച് കടിയങ്ങാട് ചെറുപുഴക്കു കുറുകെ ആട്ടോത്ത്താഴ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു.
നിലവില്‍ കമുക് ഉപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക പാലത്തിന് പകരം പുതിയ കോണ്‍ക്രീറ്റ് പാലമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ അറുതിയാവുകയാണ്.
മുന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ അധ്യക്ഷയായി. മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ് മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന്, ബ്ലോക്ക് പഞ്ചായത്തംഗം സൈറാ ബാനു, കെ.വി കുഞ്ഞിക്കണ്ണന്, സൗഫി താഴക്കണ്ടി, വി.കെ സുമതി, മൂസ കോത്തമ്പ്ര, എന്‍.എസ് നിധീഷ്, സി.ഡി.എസ് ചെയര്പേഴ്പേഴ്സണ് പി.കെ പ്രേമ, അനേരി നസീര്‍, കെ.കെ ഭാസ്കരന്, ഇ.വി ശങ്കരന്, കുന്നില്‍ രാഘവന്, കെ.പി ശ്രീധരന്പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."