കാത്തിരിപ്പിനും ദുരിതങ്ങള്‍ക്കും വിട വേങ്ങര ആയുര്‍വേദ ആശുപത്രി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു
വേങ്ങര: കാത്തിരിപ്പിനും ദുരിതങ്ങള്‍ക്കും വിട, നിര്‍മാണം പൂര്‍ത്തിയാക്കിയ വേങ്ങര ആയുവേദ ആശുപത്രി കെട്ടിടം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി കഴിഞ്ഞ ദിവസം കെട്ടിടം തുറന്ന് കൊടുത്തു. പുതിയ ഇരുനില കെട്ടിടത്തില്‍ കിടത്തി ചികിത്സക്കാണ് സൗകര്യമൊരുക്കിയത്. ഇന്നലെ കെട്ടിടം തുറന്ന് കൊടുത്തതോടെ താഴെ നിലയില്‍ സ്ത്രീ വാര്‍ഡും മുകള്‍ നിലയില്‍ പുരുഷന്മാരുടെ വാര്‍ഡുമായി ക്രമപ്പെടുത്തി. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഒ.പി യും മരുന്ന് അടുക്കളയും ഫാര്‍മസിയും കിടത്തി ചികിത്സയുമെല്ലാം നടന്നിരുന്നത്. ഈ വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാനാണ് പുതിയ കെട്ടിടം ഒരുക്കിയത്. ആശുപത്രിയുടെ പുതിയ കെട്ടിടം 2004 ല്‍ ശിലാസ്ഥാപനം നടത്തി നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. 2006 ല്‍ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കുകയും അന്നത്തെ എം.എല്‍.എ എം ഉമ്മര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ രോഗികള്‍ക്ക് തുറന്നു നല്കാന് സാധിച്ചിരുന്നില്ല. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി 2015 ല്‍ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ആധുനിക സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഭാഗം ഉദ്ഘാടനം ചെയ്തു. വേങ്ങര പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആയുര്‍വ്വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്ക് എട്ടു ലക്ഷം രൂപയോളം വകയിരുത്തുകയും പ്രവര്‍ത്തനയോഗ്യമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."