നിലമ്പൂരില്‍ ഇന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ 4ജി സേവനം
മലപ്പുറം: നിലമ്പൂരില്‍ ഇന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ 4 ജി സേവനം ലഭ്യമാകുമെന്ന് മലപ്പുറം ബിസിനസ് ഏരിയാ ജനറല്‍ മാനേജര്‍ എ.എസ് സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എരുമമുണ്ട മുതല്‍ എടപ്പറ്റ വരെയുളള 78 പ്രദേശങ്ങളില്‍ കണക്ഷന്‍ ലഭിക്കും. 4 ജി ഉപയോഗിക്കുന്നതോടെ ത്രിജി സര്‍വിസുകള്‍ ഇല്ലാതെയാകും. ഇതിനായി പുതിയ 4 ജി സിം കണക്ഷന്‍ എടുക്കണം.
നോക്കിയ കമ്പനിയുടെ ഉപകരണങ്ങളാണ് 4ജിക്ക് വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യുക. പുതിയ പ്ലാനില്‍ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും ദിവസവും 200 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കാന്‍ കഴിയും. ദിവസവും 4 ജി.ബി ഡാറ്റ ഉപയോഗിക്കാം. 100 എസ്.എം.എസും അയക്കാം.
ഒരു വര്‍ഷമാണ് കാലാവധി. ഇതല്ലാതെ അണ്‍ലിമിറ്റഡ് ബി.എസ്.എന്‍.എല്‍ കോള്‍, 200 മിനിറ്റ് മറ്റുനെറ്റ് വര്‍ക്കുകളിലേക്കുള്ള വിളികള്‍, ദിവസേന 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് പ്ലാനും നിലവിലുണ്ട്.
26. 81, 129 ദിവസമാണ് ഇതിന്റെ കാലാവധി. ബി.എസ്.എന്‍.എല്‍ അധികൃതരായ കെ.ചിത്രലേഖ, എ.എസ് രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."