ചാലിയാര്‍ പൂരത്തിന് നാടൊരുങ്ങി; കീഴുപറമ്പ് ഉത്തരമേഖല ജലോത്സവം നാളെ
അരീക്കോട്: ആളും അരങ്ങുമൊരുങ്ങി. ഏറനാടിന്റെ സ്വന്തം ജലപൂരം, കീഴുപറമ്പ് ഉത്തരമേഖല ജലോത്സവം നാളെ നടക്കും. ഓളപ്പരപ്പിലൂടെ ജലരാജാക്കന്മാര്‍ ഫിനിഷിങ് പോയന്റിലേക്ക് കുതിച്ചുകയറും. കപ്പടിക്കാനുള്ള വെള്ളത്തിലെ പോരാട്ടം കാണാന്‍ ആര്‍പ്പും ആരവവുമായി വള്ളങ്ങളുടെ ആരാധകരും ഒപ്പമുണ്ടാകും.
ജില്ലാ ടൂറിസം പ്രമോഷനല്‍ കൗണ്‍സിലും നെഹ്‌റു യുവ കേന്ദ്രയും കീഴുപറമ്പ് സി.എച്ച് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്തരമേഖല ജലോത്സവത്തിന് കരയും ചാലിയാറും അണിഞ്ഞൊരുങ്ങി. 25 വള്ളങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് 25001, 15001, 7001 രൂപ കാഷ് അവാര്‍ഡ് നല്‍കും.
നാളെ രാവിലെ ഒന്‍പതിന് കീഴുപറമ്പില്‍നിന്നു ഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടന സംഗമത്തില്‍ എം.എല്‍.എമാരായ പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, ചീക്കോട്, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി സഈദ്, പി.കെ കമ്മദ് കുട്ടി ഹാജി, അരീക്കോട് എസ്.ഐ സി.കെ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."