HOME
DETAILS
MAL
കൈയേറിയ ഭൂമി തിരിച്ചുപിടിച്ചു
backup
August 05 2017 | 21:08 PM
ഒഴിപ്പിച്ചത് സരോവരം ബയോപാര്‍ക്കിന് മുന്‍വശം
കോഴിക്കോട്: എരഞ്ഞിപ്പാലം അരയിടത്തുപ്പാലം ബൈപ്പാസ് റോഡില്‍ സ്വകാര്യവ്യക്തി കൈയേറിയ ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ച് കല്ലിട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ കലക്ടര്‍ യു.വി.ജോസ് എന്നിവര്‍ നേതൃത്വം നല്കി.
സരോവരം ബയോപാര്‍ക്കിന് മുന്‍വശം റിലയന്‍സ് പെട്രോള്‍ പമ്പ് മുതല്‍ മിനി ബൈപ്പാസ് വരെയുളള പ്രദേശത്താണ് അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ ഭൂമി കൈയേറ്റമുണ്ടായത്. ഈ സ്ഥലം സ്വകാര്യ വ്യക്തി ഉപയോഗപ്പെടുത്തി വരികയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ഇക്കാര്യം റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ചു. ഭൂമി അളന്നു തിട്ടപ്പെടുത്തി. നടപടികള്‍ക്ക് തഹസില്‍ദാര്‍ ഇ.അനിതകമാരി, വില്ലേജ് ഓഫീസര്‍ ടി.ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."