മലബാറില്‍ നിന്ന് കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങും
കോഴിക്കോട്: മലബാറുകാരുടെ ദീര്‍ഘദൂര യാത്രാ സ്വപ്നങ്ങള്‍ക്ക് ആനവണ്ടിയുടെ ചന്തം നല്കാന് കെ.എസ്.ആര്.ടി.സി രംഗത്ത്.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ മലബാറില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്.
മള്‍ട്ടി ആക്സില്‍ വോള്‍വോ ഉള്‍പ്പെടെ പുതുതായി അനുവദിക്കുന്ന 850 ബസ്സുകളില്‍ മലബാറിന് കൂടുതല്‍ പരിഗണന നല്‍കും. വോള്‍വോ ബസ്സുകള്‍ക്ക് ഡ്രൈവറെ കമ്പനി തന്നെ നല്‍കും.
ഡീസലും കണ്ടക്ടറെയുമാണ് കെ.എസ്.ആര്.ടി.സി നല്‍കേണ്ടത്. കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കോഴിക്കോട്ട് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ സന്ദര്‍ശിച്ച എം.ഡി എം.ജി രാജമാണിക്യമാണ് വടക്കന്‍ ജില്ലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞത്. ജില്ലയിലെ കെ.എസ്.ആര്.ടി.സി കോംപ്ലക്സ് കെ.ടി.ഡി.എഫ്.സിയുടെ കീഴിലാണ്.
പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."