ക്രഷറിനെതിരേ പ്രതിഷേധവുമായി പ്രകൃതി യാത്ര
വെട്ടത്തൂര്‍: കാര്യാവട്ടം വില്ലേജിലെ മണ്ണാര്‍മലയില്‍ തൊടുപുഴ സ്വദേശി തുടങ്ങാനുദ്ദേശിക്കുന്ന ക്രഷറിനെതിരേ വേറിട്ട പ്രതിഷേധവുമായി യുവാക്കള്‍ രംഗത്ത്. മണ്ണാര്‍മലയുടെ ഹരിതഭംഗിയെ നശിപ്പിക്കാനൊരുങ്ങുന്നവര്ക്ക് താക്കീതായി ജൈവവൈവിധ്യ കലവറയായ മൂന്നാറിലേക്കാണ് മണ്ണാര്‍മലയില്‍ നിന്ന് യുവാക്കള്‍ പ്രകൃതി യാത്ര സംഘടിപ്പിച്ചത്. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് ലിങ്കിലേക്ക് നിവേദനമയച്ചും മുന്‍പ് യുവാക്കള്‍ സോഷ്യല്‍ മീഡിയയെ പ്രതിഷേധായുധമാക്കിയിരുന്നു.
മണ്ണാര്‍മല എ.എം എല്‍.പി, പി.ടി.എം.യു.പി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ക്രഷര്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് പോസ്റ്റ് കാര്‍ഡില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ അലംഭാവത്തിനെതിരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസിലേക്ക് ജനകീയ ധര്‍ണയും സംഘടിപ്പിച്ചു.
അതേസമയം ക്രഷറിന് വേണ്ടിയുള്ള അപേക്ഷയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ജിയോളജി അഡീഷനല്‍ ഡയറക്ടര്‍ സമരസമിതിയെ രേഖാമൂലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."