HOME
DETAILS

സ്‌കൂളിലേക്ക് വണ്ടി വിട്ടോ, 150ല്‍...!

  
backup
August 09 2016 | 18:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d

കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അനുവദിച്ച പരമാവധി വേഗ പരിധി മണിക്കൂറില്‍ 150 കിലോമീറ്റര്‍! കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍വയ്ക്കുമെങ്കിലും സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിന് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല. കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിചിത്ര നിര്‍ദേശം.

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.പി.ഐയാണ് കഴിഞ്ഞ ആറിന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്‌കൂള്‍വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു 17 നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള എല്ലാ സ്‌കൂള്‍ വാഹനങ്ങള്‍ക്കും വേഗപരിധി മണിക്കൂറില്‍ 150 കിലോമീറ്റര്‍വരെ സാധ്യമാകുന്ന വിധത്തില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്നാണ് ഇതില്‍ 17ാ മത്തെ നിര്‍ദേശം! മണിക്കൂറില്‍ 150 കി.മീ എന്നത്  നിലവില്‍ സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഭൂരിഭാഗം വാഹനങ്ങള്‍ക്കും ആസാധ്യമായ  വേഗതയാണെന്നതാണു മറ്റൊരുകാര്യം.     

ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ എ.ഇ.ഒമാര്‍ തങ്ങളുടെ കീഴിലുള്ള സ്‌കൂളുകളിലേക്കും കഴിഞ്ഞദിവസം നല്‍കിയിരുന്നു. അതേ സമയം മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അനുവദിച്ച പരമാവധി വേഗത മണിക്കൂറില്‍ 50 കി.മീ ആണ്. നേരത്തേ മണിക്കൂറില്‍ 40 ആയിരുന്നത്  ഈയിടെ 50 കി. മീ ആക്കി ഉയര്‍ത്തുകയായിരുന്നു.

അനാദായകരമായ വിദ്യാലയങ്ങള്‍ സംബന്ധിച്ചും ഈയിടെ ഡി. പി. ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ മൂന്ന് സര്‍ക്കുലര്‍ കൂടി പിന്നാലെ ഇറക്കിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago