സിയസ്കൊ തീരുമാനം പുനഃപരിശോധിക്കണമെന്ന്
കോഴിക്കോട്: സിയസ്കൊക്കെതിരേ കോര്പറേഷന് സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്ന് സിയസ്കൊ ജനറല്‍ബോഡി യോഗം അവശ്യപ്പെട്ടു. പ്രസിഡന്റ് പി.ടി മുഹമ്മദലി അധ്യക്ഷനായി.
കോഴിക്കോട്: അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള സിയസ്കൊ കെട്ടിടം ഒഴിപ്പിക്കാനുള്ള കോര്പറേഷന് കൗണ്‍സില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് നൈാംവളപ്പ് ഫുട്ബാള്‍ ഫാന്‍സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.വി സുബൈര്‍ അധ്യക്ഷനായി. സെക്രട്ടറി മുജീബ് റഹ്മാന്, എന്‍.വി. അബ്ദു, ഷെഫീഖ്, ഇര്‍ഷാദ്, ടി.വി. മാമുക്കോയ, സി.ടി.കെ മുസ്തഫ, കാസിം, ഫൈസല്‍ സംസാരിച്ചു.
കോഴിക്കോട്: ആറുപതിറ്റാണ്ടുകാലം കുറ്റിച്ചിറ തെക്കേപ്പുറത്തെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ച സിയസ്കൊക്കെതിരേയുള്ള നടപടികള്‍ കോര്പറേഷന് നിര്‍ത്തിവെക്കണമെന്ന് പരപ്പില്‍ എം.എം.എച്ച്.എസ്.എസ് ടീം 93 ബാച്ച് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ചെയര്മാന് മക്തുല്‍ അഹ്മ്ദ് ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേറ്റര്‍ കെ.പി.മുഹമ്മദ് ശുഹൈബ് അധ്യക്ഷനായി. കെ.പി.ഷംസുദ്ദീന്, പി.വി.ഫില്‍സര്‍, പി.ടി.ജുറൈജ്, സാദിക്ക് പാഷ, അഫ്സല്, പി.കെ.അര്‍ജാസ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.വി.ഉമ്മര്‍കോയ സ്വാഗതവും റജീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."