HOME
DETAILS

'ഹിന്ദുത്വം' ഹിന്ദുമതമല്ല അത് രാഷ്ട്രീയാശയമാണ്

  
backup
December 29 2019 | 00:12 AM

todays-article-29-12-2019

 


ഹിന്ദുമതത്തെപ്പറ്റി ഗാന്ധിജി പറഞ്ഞതിങ്ങനെ: 'ഒരാള്‍ക്ക് ചിലപ്പോള്‍ ദൈവത്തില്‍പോലും വിശ്വാസമില്ലായിരിക്കാം. എന്നാലും അയാള്‍ക്ക് ഒരു ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടാം. കഠിനമായ സത്യാന്വേഷണയത്‌നം തന്നെയാണ് ഹിന്ദുമതം. വര്‍ത്തമാന കാലഘട്ടത്തില്‍ അത് മൃതപ്രായമായിത്തീര്‍ന്നെങ്കില്‍, നിഷ്‌ക്രിയവും ഉദാസീനവുമായിത്തീര്‍ന്നെങ്കില്‍, നമുക്ക് വന്ന്‌ചേര്‍ന്ന തളര്‍ച്ച മാത്രമാണതിന് കാരണം. തളര്‍ച്ചയെ മറികടക്കുന്നതോടെ ഹിന്ദുമതം ലോകത്താകമാനം പടരുകതന്നെ ചെയ്യും. തീര്‍ച്ചയായും മറ്റെല്ലാ മതങ്ങളെക്കാളും സഹിഷ്ണുതയുള്ളതാണ് ഹിന്ദുമതം. സര്‍വാശ്ലേഷിയാണ് ഹിന്ദുമതം'.
എന്നാല്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ സങ്കല്‍പ്പത്തില്‍ ഗാന്ധിജി പറഞ്ഞ ഈ സഹിഷ്ണുത കാണാന്‍ കഴിയില്ല. അദ്ദേഹം 'ഹിന്ദുത്വ'ത്തിലാണ് വിശ്വസിക്കുന്നത്. മതദര്‍ശനവുമായി പരിചയമില്ലാത്ത നിരീശ്വരവാദിയും വിദ്വേഷരാഷ്ട്രീയത്തിനായി ചരിത്രത്തെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1923 ല്‍ എഴുതിയ ഉപന്യാസമാണ് 'ഹിന്ദുത്വം'. അദ്ദേഹത്തിന് ഈ പദം കണ്ടുപിടിക്കാന്‍ വളരെയധികം പണിപ്പെടേണ്ടിവന്നു. അന്ന് പലരും അതിനെ ഹിന്ദുമതമായി വ്യാഖ്യാനിച്ചപ്പോള്‍ സ്വാമി രാമതീര്‍ഥരോ സ്വാമി വിവേകാനന്ദനോ മറ്റ് മഹാന്മാരായ മതവ്യാഖ്യാതാക്കളോ ഹിന്ദുത്വം എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. ഹിന്ദുമതത്തിന്റെ മഹത്തായ ദര്‍ശനങ്ങളെപ്പറ്റി എഴുതിയ അരവിന്ദഘോഷിന്റെയോ സ്വാമി വിവേകാനന്ദന്റെയോ കൃതികളില്‍ ഹിന്ദുത്വം എന്ന പദം കാണില്ല. 1923 ല്‍ ദ്വിരാഷ്ട്രവാദവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ വി.ഡി സവര്‍ക്കര്‍ എഴുതിയ ആരാണ് ഹിന്ദു എന്ന ഉപന്യാസത്തിലാണ് ഈ പദം ആദ്യമായി തെളിയുന്നത്. എന്നാല്‍ ഹിന്ദുമതവുമായി അതിന് യാതൊരു ബന്ധവുമില്ല. കാരണം അതൊരു രാഷ്ട്രീയാശയമാണ്.
ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഹിന്ദുക്കളെന്ന് വിവക്ഷിക്കുന്നത് സിന്ധുനദീതീരത്ത് താമസിച്ചുപോന്ന പൊതുജനസമൂഹങ്ങളെയാണ്. ഹിന്ദുവെന്ന ഈ പദം നാനാജാതി മതസ്ഥരടങ്ങിയ ഇന്ത്യന്‍ ജനതക്കാകെയുള്ള പദമെന്ന അര്‍ഥത്തിലാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെ പൊതുവെ വ്യവഹരിക്കപ്പെട്ടത്. മതതുല്യതാവാദത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് സ്വാമി വിവേകാനന്ദന്റെയും ശ്രീ നാരായണഗുരുവിന്റെയും ഹിന്ദുസങ്കല്‍പം. വേദാന്തവും ഹിന്ദുമതവും അഭിന്നമെന്ന നിലയില്‍ പലപ്പോഴും പരാമര്‍ശിക്കുന്നുണ്ട്. വേദാന്തത്തെക്കുറിച്ച് വിവേകാനന്ദന്‍ വ്യക്തമാക്കുന്നതിങ്ങനെ: 'വേദാന്തം ഒരു വിസ്തീര്‍ണ സമുദ്രമാണ്. അതിന് മേലെ ഗംഭീര യുദ്ധക്കപ്പലിനും ചെറിയ കേവുവള്ളത്തിനും അടുത്തടുത്ത് കിടക്കാം. അതിനാല്‍ വേദാന്തത്തില്‍ ഒരു മഹായോഗിക്ക് ഒരു വിഗ്രഹാരാധകന്റെയോ ഒരു നാസ്തികന്റെ തന്നെയോ കൂടെ ജീവിക്കാം. അത്രമാത്രമല്ല വേദാന്തത്തില്‍ ഹിന്ദുവും മുഹമ്മദീയനും ക്രിസ്ത്യാനിയും പാര്‍സിയും എല്ലാം ഒന്ന്തന്നെ. എല്ലാം സര്‍വശക്തനായ ഈശ്വരന്റെ അരുമക്കിടാങ്ങള്‍'.
ഹിന്ദുമതത്തിലെ അനാചാരമാണ് വിഗ്രഹാരാധനയെന്ന് പ്രചരിപ്പിച്ചവരാണ് വാഗ്ഭടാനന്ദഗുരുദേവനും ബ്രഹ്മാനന്ദസ്വാമിശിവയോഗിയും. നാരായണഗുരുവും വാഗ്ഭടാനന്ദനും വിവേകാനന്ദനും ശിവയോഗിയുമെല്ലാം ജാതിവ്യവസ്ഥയെ എതിര്‍ത്തിട്ടുണ്ട്. ഹിന്ദുമതത്തില്‍ വിഗ്രഹാരാധനയെയും ജാതിവ്യവസ്ഥയെയും അനുകൂലിക്കുന്ന ആചാര്യന്മാരുമുണ്ട്. അങ്ങനെ ഹിന്ദുമതം ആചാരനുഷ്ഠാന വിശ്വാസ വിചാരങ്ങളില്‍ വൈവിധ്യവും വൈചിത്യവും വൈരുദ്ധ്യവും പുലര്‍ത്തുന്നു.
ഹിന്ദുമതം നാനാത്വത്തില്‍ ഏകത്വം എന്ന വിവരണമര്‍ഹിക്കുന്ന, മതനിരപേക്ഷമായ മതം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസമാണ്. ഈ വിശാലമായ ഹിന്ദുമതത്തില്‍ ജനിച്ച് വളര്‍ന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. മുസ്‌ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള മറ്റ് മതങ്ങളുമായി സഹവര്‍ത്തിക്കുന്നതില്‍ ഹിന്ദുമതം എന്നും ഉത്സാഹം കാട്ടിയിട്ടെയുള്ളു. എന്നാല്‍ ഇതില്‍നിന്ന് വിഭിന്നവും ഹിന്ദുമതത്തിന്റെ അന്യമത സഹവര്‍ത്തിത്വമനോഭാവത്തെയും വൈവിധ്യ വൈചാത്യങ്ങളെയും അംഗീകരിക്കാത്തതും അങ്ങനെ ഫലത്തില്‍ ഹിന്ദുമതവിരുദ്ധവുമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വം.
മതരാഷ്ട്ര സങ്കല്‍പത്തെയാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായിരുന്നു, ആണ്, ആയിരിക്കണം എന്നാണവരുടെ നിര്‍ബന്ധം. ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കറുടെ 'വിചാരധാര' എന്ന ഗ്രന്ഥത്തിലെ 16ാം അധ്യായം (ആന്തരിക ഭീഷണികള്‍) ഈ ഹിന്ദുരാഷ്ട്രസങ്കല്‍പത്തെ നിര്‍വചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മുസ് ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരാണ് സ്വതന്ത്ര ഇന്ത്യയിലെ ആന്തരികഭീഷണികള്‍'. ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണെന്ന വാദത്തിലൂടെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് താല്‍പര്യങ്ങളുടെ ഉപകരണമായി പ്രവര്‍ത്തിച്ച സവര്‍ക്കറാണ് ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഹിന്ദുത്വയുടെ ഉപജ്ഞാതാവ്. 1989-90 ല്‍ ബി.ജെ.പി ഹിന്ദുത്വത്തെ ആദര്‍ശപ്രമാണമായി അംഗീകരിക്കുകയായിരുന്നു. പിന്നീട് ഹിന്ദുത്വത്തിനായി ബി.ജെ.പി പരസ്യമായി വാദിക്കുകയും അതിന്റെ കെടുതികള്‍ അല്‍പാല്‍പമായി കണ്ട് തുടങ്ങുകയും 1992 ഡിസംബര്‍ 6ല്‍ ബാബരി മസ്ജിദ് തകര്‍ത്തത് മുതല്‍ 2002ല്‍ ഗുജറാത്തില്‍ നടത്തിയ കലാപം വരെ ചോരയില്‍ മുങ്ങുകയും ചെയ്തത് ആ തുടര്‍ക്കഥയാണ്. ബി.ജെ.പിയിലെ പ്രധാന ഹിന്ദുത്വവക്താവായിരുന്ന എല്‍.കെ അദ്വാനിയാണ് 2002ല്‍ ഒരു കുടിലതന്ത്രത്തിന്റെ ഭാഗമായി സവര്‍ക്കറെ വീരനായകനാക്കി വാഴ്ത്തിയത്.
സവര്‍ക്കര്‍ ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിച്ചിരുന്നില്ല. അതില്‍ കളങ്കമുണ്ടെന്ന് കുറ്റപ്പെടുത്തിയിട്ട് ഭൂപരമായ ദേശീയതയെന്ന മതനിരപേക്ഷ സങ്കല്‍പത്തെ തള്ളിക്കളയുകയും സാംസ്‌കാരിക ദേശീയതയെന്ന വര്‍ഗീയസങ്കല്‍പത്തിന് വേണ്ടി വാദിക്കുകയും അതിന്‌വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. മനുഷ്യമനസുകളില്‍ ഭീതിയും വെറുപ്പും ജനിപ്പിക്കുന്ന സവര്‍ക്കര്‍ കണ്ടുപിടിച്ച ഹിന്ദുത്വം നികൃഷ്ടമാണ്. അതേസമയം ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗം കാണിച്ചുതരുന്ന ഹിന്ദുമതം ഉത്കൃഷ്ടമായതും പുരാതനവുമാണ്.
ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാണെന്നും ഈ രാഷ്ട്രത്തിന്റെ യഥാര്‍ഥപ്രണേതാക്കള്‍ ഹിന്ദുക്കളാണെന്നുമുള്ള കെട്ടിച്ചമച്ച പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വമെന്ന രാഷ്ട്രീയാശയം രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഈ രാഷ്ട്രീയാശയം സമീപകാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. ഹിന്ദുത്വപ്രസ്ഥാനത്തിന്റെ വേരുകള്‍ അള്ളിപ്പിടിച്ചിരിക്കുന്നത് 20ാം നൂറ്റാണ്ടിന്റെ പൂര്‍വോദയത്തില്‍ പ്രത്യക്ഷമായ മതദേശീയവാദത്തിലാണ്. മതനിരപേക്ഷമായ കൊളോണിയല്‍ വിരുദ്ധ ദേശീയവാദവും ഏറെക്കുറെ ഈ സമയത്ത് തന്നെയാണ് ഉടലെടുത്തത്. ഈ മതേതര ദേശീയവാദത്തെ പക്ഷെ, പരസ്പരമേറ്റുമുട്ടിയ ഹിന്ദു- മുസ്‌ലിം മതദേശീയവാദശക്തികള്‍ എതിര്‍ക്കുകയായിരുന്നു.
ഹിന്ദുത്വപ്രസ്ഥാനങ്ങളാവട്ടെ ഒട്ടനവധി ഹിന്ദുദേശീയവാദശക്തികള്‍ക്ക് തണലേകുകയുമായിരുന്നു. ഹിന്ദുരാഷ്ട്രത്തിന് വേണ്ടി അത് നിലകൊണ്ടു. അവരുടെ ഹിന്ദുരാഷ്ട്ര സ്വപ്നത്തില്‍ ഹിന്ദുക്കള്‍ക്കാണ് പ്രഥമപൗരത്വം. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി മറ്റ് മതന്യൂനപക്ഷങ്ങള്‍, കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങി മതമില്ലാത്തവര്‍ക്കും അതില്‍ സ്ഥാനമില്ല. അവര്‍ പുറത്തോ അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് കീഴടങ്ങിയോ ജീവിക്കേണ്ടവരാണ്. കാരണം ഹിന്ദുത്വവീക്ഷണത്തില്‍ ഇവരെല്ലാം വന്ന്കൂടിയവരാണ്. വൈദികഭൂതകാലമാണ് ഈ ഹിന്ദുദേശീയവാദസങ്കല്‍പ സ്വര്‍ഗത്തില്‍ അഭിരമിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ ഇവരുടെ രാഷ്ട്രസങ്കല്‍പം എത്രമാത്രം വിനാശകരമായ അന്തരീക്ഷത്തിലേക്കാണ് വലിച്ചിഴക്കുന്നതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. വസ്തുതാപരമായ ചരിത്രയാഥാര്‍ഥ്യങ്ങളുമായി ഇവരുടെ രാഷ്ട്രസ്വപ്നം ഒരു നിലക്കും യോജിക്കാത്തതാണ്.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും ആര്‍.എസ്.എസ് എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഈ എതിര്‍പ്പ് പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. തങ്ങളുടെ ഏകാത്മകദേശീയതക്ക് ഫെഡറലിസം തടസമാണെന്ന അവരുടെ കണ്ടെത്തലാണ് അതിന് കാരണം. സംസ്ഥാനങ്ങള്‍ക്ക് ഒട്ടേറെ അധികാരാവകാശങ്ങള്‍ കൈമാറിയത് നമ്മുടെ ദേശീയജീവിതത്തെ ശിഥിലമാക്കിയെന്ന് അവര്‍ വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിതര്‍ക്കങ്ങള്‍, പ്രാദേശിക പക്ഷപാതിത്വങ്ങള്‍, നദീജല വിതരണതര്‍ക്കങ്ങള്‍ തുടങ്ങിയവ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു.
'വിശ്വഹിന്ദു പരിഷത്ത് ആന്‍ഡ് ഇന്ത്യന്‍ പൊളിറ്റിക്‌സ്' ഗ്രന്ഥത്തില്‍ മഞ്ജരി കട്ജു എഴുതിയതിങ്ങനെ: 'രാജ്യത്തിന്റെ ഫെഡറല്‍ ഘടന കുഴിച്ച്മൂടി സംസ്ഥാനത്തിന്റെ സ്വയംഭരണമോ അര്‍ധ സ്വയംഭരണമോ അവസാനിപ്പിച്ച് ഭാരതത്തെ ഒരൊറ്റ രാജ്യമായി ഒരേയൊരു നിയമനിര്‍മാണ വ്യവസ്ഥക്ക് കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇവിടെ പ്രാദേശികമോ വിഭാഗീയമോ ഭാഷാപരമോ ആയ ദുരഭിമാന നാട്യങ്ങള്‍ക്കൊന്നും യാതൊരു ഇടവുമില്ല. അതിനാല്‍, ഏകശിലാത്മകഭരണം കൊണ്ട്‌വരുന്നതിനായി ഭരണഘടന തന്നെ മാറ്റി എഴുതേണ്ടതുണ്ട്. രാജ്യത്തെ ഭരണസൗകര്യത്തിനായി വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതും മാനേജ്‌മെന്റ് അധികാരങ്ങള്‍ വിഭജിക്കാവുന്നതുമാണ്. പക്ഷേ നിയമനിര്‍മാണ സംവിധാനം ഒന്നേ പാടുള്ളു'. ഇത്‌വച്ച് എന്‍.ഡി.എ ഭരണത്തെ വിലയിരുത്തുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ലക്ഷ്യം വളരെ വ്യക്തമാണ്. ആര്‍.എസ്.എസിന്റെ അജണ്ടയാണ് ഇന്ത്യന്‍ ഭരണഘടനയെ മാറ്റിവച്ച് അവര്‍ നടപ്പാക്കുന്നതെന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago