ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്: എന്‍.എസ്.എസും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്നു
കോഴിക്കോട്: ജിസം ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍സെക്കന്‍ഡറി വിഭാഗവും പങ്കാളികളായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍, കോര്‍പറേഷന്‍, കുടുംബശ്രീ സി.ഡി.എസ്, എന്‍.എസ്.എസ് കോളജ് വിഭാഗം എന്നിവര്‍ നേരത്തെ അംഗങ്ങളാണ്. ബാബു പറശ്ശേരിയെ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ട്.
പരിസ്ഥിതിദിനത്തില്‍ എല്ലാവരും നട്ട് വളര്‍ത്തുന്ന വൃക്ഷതൈകളുടെ പരിപാലനത്തിനും തുടര്‍പരിചരണത്തിനുമായി ഹരിത പുരസ്‌കാരം നല്‍കുന്നു. ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് എന്ന വെബ്‌സൈറ്റില്‍ ഓരോ മൂന്ന് മാസത്തെയും വളര്‍ച്ച പ്രകടമാവുന്ന ഫോട്ടോ അപ്്‌ലോഡ് ചെയ്യണം.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും. സ്മാര്‍ട്ട് ഫോണ്‍, ബൈക്ക്, കാര്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. 130 സ്‌കൂളുകളിലെ 13,000ത്തോളം എന്‍.എസ്.എസ് വളണ്ടിയര്‍മാരും 65 കോളജുകളിലെ വിദ്യാര്‍ഥികളും സഹകരിക്കും.
ജിസം എക്‌സി. ഡയരക്ടര്‍ ഇഖ്ബാല്‍, കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍, പി. ഗംഗാധരന്‍, സതീശന്‍ കോറോത്ത്, ഡോ.ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മന്ത്രി കെ.ടി ജലീല്‍, ബ്രാന്റ് അംബാസിഡര്‍ സുരഭി ലക്ഷ്മി എന്നിവരുടെ ഹരിത സന്ദേശങ്ങള്‍ അടങ്ങിയ ഷോര്‍ട്ട്ഫിലിം പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് റിലീസ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."