ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയെ ബാധിച്ചില്ല
മലപ്പുറം: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ബാധിച്ചില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ച ജില്ലയില്‍ കാര്യമായെന്നും ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം പോലും നടന്നില്ല. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകളും സര്‍വിസ് നടത്താത്തതൊഴിച്ചാല്‍ ജില്ലയിലെ ജനജീവിതം സാധാരണമായിരുന്നു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ദീര്‍ഘദൂര യാത്രക്കാരെയാണ് ഹര്‍ത്താല്‍ കാര്യമായി ബാധിച്ചത്. ഓട്ടോറിക്ഷകള്‍ പതിവുപോലെ ഓടി.
റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവര്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചത്. മുന്‍തീരുമാന പ്രകാരം ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷ നടന്നിരുന്നില്ല. ഹോട്ടലുകളും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിച്ചതും ജനങ്ങളുടെ ദുരതമകറ്റി. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിച്ചു. സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും പ്രവൃത്തിച്ചു. ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും ട്രെയിന്‍ സര്‍വിസുകള്‍ക്കും തടസം നേരിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നവര്‍ക്കും പോയവര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. രാവിലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കലക്ടറേറ്റില്‍ 206 ജീവനക്കാരില്‍ 110 പേരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."