ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: 80ാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കം. സര്‍വകലാശാലയുടെ താവക്കരയിലെ ആസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാവിഭജനം അസാധാരണ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ വിഭജനം കാര്യമായി ബാധിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ ജനതയ്ക്കിടയില്‍ കശ്മിര്‍ വിഭജനം പോലുള്ള വിഷയങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്. ചര്‍ച്ചയുടെ വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍ അവിടെ അക്രമം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രൊഫ. അമിയ കുമാര്‍ ഭാഗ്ച്ചി അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റായി പ്രൊഫ. ഇര്‍ഫാന്‍ ഹബീബില്‍ നിന്ന് പ്രൊഫ. അമിയ കുമാര്‍ ബാഗ്ച്ചി സ്ഥാനം ഏറ്റെടുത്തു. കെ.കെ രാഗേഷ് എം.പി, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് സെക്രട്ടറി പ്രൊഫ. മഹാലക്ഷ്മി രാമകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, സിന്‍ഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈ, ഡോ. ജോണ്‍ ജോസഫ് സംസാരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കേരള ചരിത്ര കൗണ്‍സില്‍ റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. പി.കെ മൈക്കിള്‍ തരകന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രോവൈസ് ചാന്‍സലര്‍ പ്രൊഫ. പി.ടി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."