HOME
DETAILS
MAL
'കുരുക്കഴിയാതെ' കൊടുവള്ളി പാലം
backup
December 15 2018 | 07:12 AM
തലശ്ശേരി: ദേശീയപാതയിലെ കൊടുവള്ളി പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് പിണറായിയിലേക്ക് പോകുന്ന റോഡ് അടച്ചിടുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. ഇടക്കിടെ ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റോഡിലെ കുരുക്ക് അഴിയാത്ത അവസ്ഥയാണ്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
അതേസമയം പാലത്തിന്റെ പഴക്കവും യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏറെ പഴക്കം ചെന്ന പാലത്തിന്റെ കൈവരികളെല്ലാം തകര്‍ന്ന നിലയിലാണ്.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ ദിനം പ്രതി നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അപകട ഭീഷണിയും പരിഹരിക്കാന്‍ കൊടുവള്ളി പാലത്തിന് സമാന്തരമായി എരഞ്ഞോളി പുഴയില്‍ പുതിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."