HOME
DETAILS
MAL
ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി
backup
December 29 2019 | 06:12 AM
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി. ഡി.ജി.പിയും ഇന്റലിജന്‍സ് എ.ഡി.ജി.പിയും വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
സര്‍വകലാശാലയ്ക്കും സംഘാടക സമിതിയ്ക്കും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നാണ് ഗവര്‍ണറുടെ ഓഫിസിന്റെ നിഗമനം.
സദസില്‍ നിന്നും വേദിയില്‍ നിന്നും പ്രതിഷേധമുണ്ടായി. സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിശോധിക്കണം എന്നുമാണ് നിര്‍ദ്ദേശം. പ്രതിഷേധസമയത്ത് സ്ഥലത്തുനിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനും ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി.
ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും കേസെടുത്ത് മുന്നോട്ടു പോകാനുമാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."