യമനിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് അറബ് സഖ്യസേന
റിയാദ്: യമനില്‍ സഹായ വിതരണത്തിനുള്ള ഒരു വാതിലും അടച്ചിട്ടില്ലെന്നും സഹായങ്ങള്‍ തടഞ്ഞു വെച്ചിട്ടില്ലെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി. യു.എന്‍ ഡവലമെന്റ് പ്രോഗ്രാം വിമാനങ്ങള്‍ക്ക് യമനിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹായവുമായെത്തിയ വിമാനത്തിന് സന്‍ആ വിമാനത്താവളത്തില്‍ ഇന്ധനക്ഷാമം നേരിട്ടുവെന്നും ഇത് യമനിലേക്കുള്ള സഹായങ്ങള്‍ നിയന്ത്രിക്കാനുള്ള സഖ്യസേനയുടെ നീക്കമാണെന്നും ആരോപിച്ച് യു.എന്‍ ഡവലമെന്റ് പ്രോഗ്രാം ഡയറക്ടറുടേതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സഖ്യസേന വിശദീകരണവുമായി രംഗത്തെത്തിയത്.
ചിലമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് വ്യാജമാണ്. ഹൂതികളുടെ വ്യാജ പ്രചരണങ്ങളുടെ ഭാഗമാണിതും. ഔഷധം, ഇന്ധനം, മറ്റു അവശ്യ വസ്തുക്കളും സഹായകവസ്തുക്കളുമായി യമനിലെത്തുന്ന വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും യമന്‍ സര്‍ക്കാര്‍ കീഴിലുള്ള സ്ഥലങ്ങളില്‍ കൃത്യമായ അനുമതി നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിനും ഇത് ബാധകമാണെന്നും തുര്‍ക്കി അല്‍ മാലികിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."