HOME
DETAILS

മക്കയിൽ 800 വർഷം പഴക്കമുള്ള ഖബർ കണ്ടെത്തി

  
backup
December 29 2019 | 10:12 AM

56341564234-2

ജിദ്ദ: മക്കയിൽ അൽമുഅല്ലക്ക് സമീപം നിർമാണ പ്രവർത്തനത്തിന് കുഴിക്കുന്നതിനിടെ പുരാതന ഖബർ കണ്ടെത്തി. 800 വർഷം പഴക്കമുള്ള ഖബറാണിതെന്നാണ് അതിലുള്ള രേഖകളിൽ നിന്ന് വ്യക്തമാവുന്നതെന്ന് വിദഗ്ധർ പറഞ്ഞു.
സ്മാർട്ട് കാർ പാർക്കിംഗ് സെന്ററിന് വേണ്ടിയുള്ള നിർമാണ പ്രവർത്തനത്തിനിടെ കരാർ കമ്പനിയുടെ ജോലിക്കാരാണ് ശവക്കല്ലറ കണ്ടെത്തിയത്. ഈ ഭാഗങ്ങൾ നേരത്തെ അൽമുഅല്ല മഖ്ബറയുടെ ഭാഗമായിരിക്കാമെന്ന് മക്ക ചരിത്ര കേന്ദ്രം ഡയറക്ടർ ഫവാസ് അൽദഹാസ് പറഞ്ഞു. ഖബറിലുള്ള കല്ലുകളിലെ കൊത്തുപണികളും എഴുത്തുകളും ചരിത്രത്തിന് അമൂല്യനിധികളാണ്. അറബ് കൊത്തുപണികളാണ് അതിലുള്ളത്. ഇതിൽ എഴുതപ്പെട്ട പേരുകൾ ചരിത്ര ഗ്രന്ഥങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. മക്കയിലുള്ളവരോ വിദേശത്ത് നിന്നെത്തിയവരോ ആയ മുസ്‌ലിം പണ്ഡിതരെ കുറിച്ച് അറിയുന്നതിന് ഇത് സഹായകമാകും. മഖ്ബറ നവീകരിക്കുന്ന സമയത്ത് ഗൈറ്റ് വെക്കാനായി പണ്ട് കാലത്ത് നികത്തിയതായിരിക്കാം ഈ സ്ഥലം. ഈ ഭാഗത്തെ ഖബറുകളെയും ഇപ്പോൾ ലഭിച്ച അവശിഷ്ടങ്ങളെയും കുറിച്ച് സഊദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ്, ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി സഹകരിച്ച് പഠന റിപ്പോർട്ട് തയാറാക്കണമെന്നും ദഹാസ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago