ദേശീയ വിരവിമുക്ത ദിനം ഇന്ന് പ്രതിരോധ മരുന്ന് വിതരണം ചെയ്യും
അഞ്ചാലുംമൂട്: ദേശീയ വിരവിമുക്ത ദിനമായ ഇന്ന് 19 വയസിനു താഴെയുള്ള 36,406 പേര്‍ക്ക് ആല്‍ബെന്‍ഡസോള്‍ ഗുളിക നല്‍കും. ഒന്നുമുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് അങ്കണവാടികളിലും ആറു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് സ്‌കൂളുകളിലും വച്ചാണ് ഗുളിക വിതരണം നടത്തുന്നത്.
ഉച്ചക്കുള്ള ആഹാരം കഴിച്ച ശേഷമാണ് ഗുളിക കഴിക്കുന്നത്. തൃക്കടവൂര്‍, തൃക്കരുവ, ശക്തികുളങ്ങര, കിളികൊല്ലൂര്‍ എന്നിവിടങ്ങളിലെ 53 സ്‌കൂളുകള്‍, 214 അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെയാണ് ഗുളിക വിതരണം ചെയ്യുന്നത്. ഗുളിക വിതരണത്തിന്റെ ബ്ലോക്ക് തല പരിശീലനം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ ശിവാനന്ദ് ക്ലാസെടുത്തു. തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍, അധ്യാപകര്‍, ആശമാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുളിക വിതരണത്തിന്റെ ഉദ്ഘാടനം 10 ന് ഉച്ചക്ക് അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. ആര്‍. സന്തോഷ്‌കുമാറും മങ്ങാട് സര്‍ക്കാര്‍ സ്‌കൂളില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും, വള്ളിക്കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടിന്റു ബാലനും അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഞ്ചായത്തു പ്രസിഡന്റ് കെ. ചന്ദ്രശേഖര പിള്ളയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."