ഇടച്ചിറ-ഇന്‍ഫോപാര്‍ക്ക് റോഡില്‍ നാട്ടുകാര്‍ വാഴനട്ടു
കാക്കനാട്: കാല്‍നടയാത്രയും വാഹനഗതാഗതവും ദുഷ്കരമായിത്തീര്‍ന്ന ഇടച്ചിറ ഇന്‍ഫോപാര്‍ക്ക് റോഡില്‍ പ്രതിഷേധസൂചകമായി നാട്ടുകാര്‍ വാഴനട്ടു. ഇടച്ചിറ ജങ്ഷന് മുതല്‍ മാര്‍ത്തോമ സ്കൂള്‍ സമീപം വരെയുള്ള ഭാഗമാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്.
വലതും ചെുതുമായി നൂറുകണക്കിന് കുഴികളാണ് റോഡിലുള്ളത്. വളരെ തിരക്കുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ ഓടുമ്പോള്‍ തെറിക്കുന്ന ചളിയില്‍ കാല്‍നടയാത്രക്കാരും സമീപത്തെ കച്ചവട സ്ഥാപനങ്ങളും മുങ്ങുന്ന അവസ്ഥയാണ്. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഇടച്ചിറ ജങ്ഷനിലെ വലിയ കുഴിയില്‍ വാഴ നട്ടത്.
സ്കൂള്‍, ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇടച്ചിറ ഭാഗത്ത് നിന്നും ഇന്‍ഫോപാര്‍ക്കിലേക്കും പോകുന്ന റോഡാണ് ശക്തമായ മഴയില്‍ തടാകത്തിന് സമാനമായി മാറുന്നത്.
ഇത്തരം അവസരങ്ങളില്‍ ഗതാഗതം മുടങ്ങുന്നതും പതിവാണ്. പൊട്ടിപ്പൊളിഞ്ഞ കുഴികളില്‍ മണ്ണും മറ്റ് അവശിഷ്ടങ്ങളും നികത്തി നാട്ടുകാര്‍ താത്കാലിക പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ശക്തമായ മഴയില്‍ വീണ്ടും റോഡ് പഴയപടി തന്നെയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."