എത്യോപ്യയില്‍ നിന്നും വീട്ടുവേലക്കാരെ കൊണ്ടുവരാനുള്ള വിസ സഊദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു
ജിദ്ദ: എത്യോപ്യയില്‍ നിന്നും വീട്ടുവേലക്കാരെ കൊണ്ടുവരാനുള്ള വിസ സഊദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. വിശദീകരണമില്ലാതെയാണ് മന്ത്രാലയം വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതെന്നാണ് റിക്യൂട്ടിങ് കമ്പനികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് റിക്രൂട്ടിങ് ഓഫീസ് അധികൃതര്‍ പറയുന്നു.
സഊദിയിലെ വീട്ടുവേലക്കാരില്‍ 20 ശതമാനവും എത്യോപ്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ തൊഴില്‍ മന്ത്രാലയത്തിന്റെ പെട്ടെന്നുള്ള തീരുമാനം റിക്രൂട്ടിങ് ഓഫീസുകളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
അതേസമയം വീട്ടുവേലക്കാരുടെ സമ്പളം 1200 റിയാലാക്കി ഉയര്‍ത്തണമെന്ന് എത്യോപ്യ നേരത്തെ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.ഏകീകൃത തൊഴില്‍ കരാറിലൂടെ അംഗീകൃത ഏജന്‍സികള്‍, ഔദ്യോഗീക റിക്രൂട്ടിങ് ഓഫീസ് എന്നിവ വഴി മാത്രമേ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവൂ എന്നും എത്യോപ്യ നിബന്ധനവെച്ചിരുന്നു.
സഊദിയും എത്യോപ്യന്‍ ഗവണ്മെന്റും തമ്മില്‍ കഴിഞ്ഞ ജൂലായ് മാസത്തില്‍ അദീസാബാബയിര്വെച്ചുള്ള കരാര്‍ പ്രകാരം സഊദി എംബസി ഇഷ്യു ചെയ്യുന്നത് തുടങ്ങിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വിശദീകരണമില്ലാതെ തൊഴില്‍ മന്ത്രാലയം വിസ നിര്‍ത്തിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."