വീടിന്റെ മേല്ക്കൂരകളില് സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി
ശ്രീകൃഷ്ണപുരം:വീടിന്റെ മേല്കൂരകളില് സോളാര്‍ പാനല്‍ സ്ഥാപിച്ചു വൈദ്യുതി നിര്‍മിക്കുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് വൈദ്യുത ബോര്‍ഡ്.ഇതിലൂടെ 1000മെഗാ വാട്ട് വൈദ്യുതി സൗര പദ്ധതിയിലൂടെ ഉല്പാദിപ്പിക്കാനാണ് കെ.എസ്.ഇ. ബി ലക്ഷ്യം വെക്കുന്നത്.മൂന്ന് വര്‍ഷത്തിനകം 500മെഗാ വാട്ട് വൈദ്യുതി മേല്കൂരകളില് സ്ഥാപിക്കാനാണ് ആദ്യം ലക്ഷ്യമിടുന്നത്.100സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഇത് സ്ഥാപിക്കുന്നതിനുള്ള ചെലവ് 60000രൂപയാണ്.ഇതിന്റെ പ്രാഥമിക ചെലവ് കെ.എസ്.ഇ. ബി നിര്‍വഹിക്കും. അനെര്‍ട്ടും വൈദ്യുത ബോര്‍ഡും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഇതിനാവശ്യമായ മേല്‍ക്കൂരകള്‍ ഉണ്ടെങ്കില്‍ സൗജന്യമായി ഈ പദ്ധതി ബോര്‍ഡ് നടപ്പിലാക്കും.
വീടുകള്‍ക്ക് പുറമേ സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,കെട്ടിടങ്ങള്‍,സ്വകാര്യ സ്ഥപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ഇടുന്നുണ്ട്.ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നു 10ശതമാനം ഉപഭോക്താവിന് നല്‍കും.കെട്ടിടങ്ങളില്‍ ഉപഭോക്താവിന്റെ ചെലവില്‍ പാനല്‍ നിര്‍മിച്ചു നല്‍കും.25വര്‍ഷമാണ് പാനല്കള്ക്ക് വാറന്റി നല്‍കുന്നത്.വൈദ്യുതി ചാര്‍ജ് കുറക്കാനും വൈദ്യുതി ക്ഷാമം പരിഹരിക്കാനും സാധിക്കും.ഇതിലൂടെ ഉപഭോക്താവിന് കെ.എസ്.ഇ. ബി യില്‍ നിന്നു വാങ്ങുന്ന വൈദ്യുതി ഉപയോഗം കുറക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."