വലകളില്‍ കൂട്ടത്തോടെ കുടുങ്ങി ചെറു ഞണ്ടുകള്‍; മത്സ്യമേഖല ആശങ്കയില്‍
പള്ളുരുത്തി: വേമ്പനാട്ടു കായല്‍ പരപ്പുകളിലും സമീപഉള്നാടന് കായലുകളില്‍ നിന്നും വിത്തു ഞണ്ടുകള്‍(ചെറു ഞണ്ടുകള്‍) കൂട്ടത്തോടെ വലകളില്‍ പെടുന്നത് മല്‍സ്യമേഖലയെ ആശങ്കയിലാഴ്ത്തുന്നു ഊന്നിവലകളിലും ,ചീനവലകളിലും ഉടക്കുന്ന ഞണ്ടുകള്‍ കൂട്ടത്തോടെനശിച്ചൊടുങ്ങുകയുമാണ് മത്സ്യ വിഭവങ്ങള്‍ക്കൊപ്പം വലകളില്‍ കുടുങ്ങുന്ന ഞണ്ടുകളെ തിരിഞ്ഞു മാറ്റുന്നതിനു മുന്പുതന്നെചത്തു പോകുകകയാണ്.
കായലില്‍ നാട്ടിയിരിക്കുന്ന ഓരോ വലകളിലും നൂറുകണക്കിന് പൊടിഞണ്ടുകളാണ് കുടുങ്ങുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ദിനംപ്രതി ആയിരക്കണക്കിന് ഞണ്ടു വിത്തുകള്‍ എന്ന് അറിയപ്പെടുന്ന കൊച്ചു ഞണ്ടുകള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്.
വലയില്‍ കുരുങ്ങുന്ന പൊടിഞണ്ടുകളെ തിരികെകായലില് നിക്ഷേപിക്കാന്‍ മത്സ്യതൊഴിലാളികള്‍ തയ്യാറാകുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് തൊഴിലാളികള്‍പറയുന്നു. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയിലാണ് പൊടി ഞണ്ടുകള്‍ വലയില്‍ കുരുങ്ങാന്‍ തുടങ്ങിയതെന്ന് ഇവര്‍പറയുന്നു.
ചെറു ഞണ്ടുകളുടെകൂട്ട നാശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു് വിദദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഞണ്ടുകള്‍ കായലുകളില്‍നിന്നും കൊഴിഞ്ഞു പോകാന്‍ കാരണം അടിത്തട്ടിലെ ആവാസവ്യവസ്ഥകളിലെ മാറ്റമാകാമെന്ന് ഫിഷറീസ് വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു.
കായലിന്റെ പാര്‍ശ്വഭാഗത്തും, അടിത്തട്ടിലുമാണ് ഞണ്ടുകള്‍ പ്രജനനം നടത്തുന്നത് .കായല്‍ അടിത്തട്ടില്‍ മണല്‍ മാറി എക്കല്‍ നിറഞ്ഞതും ഇത്തരം ഞണ്ടുകള്‍ മറ്റൊരു ദിശയിലേക്ക് പ്രയാണംനടത്തുന്നതിന് കാരണമെന്നും ശസ്ത്രജ്ഞര്‍ പറയുന്നു. കായലിലെ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചതും ഈ പ്രതിഭാസത്തിന് ഇടയാക്കിയതായാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."