പൊതുജനത്തെ സാരമായി ബാധിച്ച് ഹര്‍ത്താല്‍
മണ്ണാര്‍ക്കാട്: നഗരത്തില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു.കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളുമൊഴികെ നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണില്‍ ധര്‍മന്‍ സമീപം രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു. വിവാഹം, മരണം, എയര്‍പോര്‍ട്ട് യാത്രക്കാര്‍ എന്നിവരെ കടത്തി വിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരുമായി സംസാരിച്ച് തടഞ്ഞ വാഹനങ്ങള്‍ കടത്തിവിട്ടു. ഒഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. അടിക്കടിയുള്ള ഹര്‍ത്താലില്‍ കനത്ത രോഷമാണ് വ്യാപാരികളും ജനങ്ങളും പ്രകടിപ്പിച്ചത്. വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.
വികസന സെമിനാര്‍ മാറ്റിവെച്ചു
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ബി.ജെ.പി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ മൂലം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ മാറ്റി വെച്ചു. ഇന്നലെ രാവിലെ പത്ത് മണിക്കാണ് വികസന സെമിനാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഇത് 17ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഒ.പി ഷെരീഫ് അറിയിച്ചു.
അപ്രതീക്ഷിത ഹര്‍ത്താലിനെതിരേ പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട് : അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ മണ്ണാര്‍ക്കാടിന്റെ വ്യാപാര വ്യവസായ മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇത്തരത്തിലുള്ള മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഇനി വ്യാപാര സമൂഹം പ്രതികരിക്കുമെന്ന് സംഘടന പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ കടുത്ത വ്യാപാര മാന്ദ്യവും, വാടക വര്‍ദ്ധനവ്, മറ്റ് വ്യാപാര മേഖലയിലുള്ള ചിലവുകളുടെ വര്‍ദ്ധന എന്നിവ മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലക്ക് ഇത്തരം ഹര്‍ത്താലുകള്‍ താങ്ങാനാവുകയില്ലെന്നും, എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഇത്തരത്തിലുള്ള മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും ഏകോപനസമിതി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം അദ്ധ്യക്ഷനായി. ജന സെക്രട്ടറി രമേഷ് പൂര്‍ണിമ, ട്രഷറര്‍ ജോണ്‍സണ്‍, വൈസ് പ്രസിഡന്റ്മാരായ എന്‍.ആര്‍ സുരേഷ്, ഷംസുദ്ദീന്‍ മംഗല്യ, കൃഷ്ണകുമാര്‍, വേണു വര്‍ണിത,മുഹമ്മദാലി, ഡേവിസണ്‍ സെക്രട്ടറിമാരായ ആബിദ്, മുഹമ്മദ് ഷമീര്‍, അഭിലാഷ് പാപ്പാല, ഉണ്ണികൃഷ്ണന്‍, വി. കെ. എച് ഷമീര്‍, അബൂ റജ, ടി. കെ റിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."