ഇ.എസ്.ഐ.സി ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മരുന്നുകളോ ഇല്ല: രോഗികള്‍ വലയുന്നു
കളമശേരി: ജില്ലയില്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിക്കുമ്പോഴും ഏലൂരിലെ ഉദ്യോഗമണ്ഡല്‍ ഇ.എസ്.ഐ.സി. ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ അത്യാവശ്യമരുന്നുകളോ ഇല്ല രോഗികള്‍ വലയുന്നു.
ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്നതും ജില്ലയിലെവലിയ ഡിസ്പന്‍സറിയുമായ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡിസ്പന്‍സറിയിലാണ് ഡോക്ടര്‍മാരും മരുന്നുമ്പില്ലാതെ ദിവസവും നൂറൂ കണക്കിന് രോഗികള്‍ ബുദ്ധിമുട്ടുന്നത്.
ഏലൂര്‍ എടയാര്‍ വ്യവസായ മേഖല കേന്ദ്രീകരിച്ച് ഇരുപ്പത്തി അയ്യായിരത്തിലധികം തൊഴിലാളികളാണ് ഉദ്യോഗമണ്ഡല്‍ ഡിസ്പന്‍സറിയില്‍ പേര് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളത്. നിലവില്‍ നാല് ഡോക്ടര്‍മാര്‍ സേവനമനുഷ്ടിക്കുന്നുണ്ടെങ്കിലും പലദിവസങ്ങളിലും ഇവര്‍ ലീവിലായിരിക്കും. ചില ദിവസങ്ങളില്‍ ഇവര്‍ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികള്‍,
ഇതു മൂലം ദിവസേന ഡിസ്പന്‍സറി യിലെത്തുന്ന രോഗികളും ജീവനക്കാരും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കവും പതിവാണ്, ഇതിനെതിരെ നിരവധി തവണ പരാതികള്‍ നഗരസഭക്കും ആ ശു പ ത്രിവികസന സമിതിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ഡിസ്പന്‍സറി യിലെത്തുന്ന തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.
തൊഴില്‍ മേഖലയില്‍ കഠിനമായി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുണ്ടാകുന്ന ചെറുതും വലുതുമായ രോഗങ്ങള്‍ ക്ക് പാതാളം ഇ എസ് ഐ സി യില്‍ നിന്ന് ഡോക്ടറേ കണ്ട് മരുന്ന് കുറിച്ചാല്‍ ഒരു ദിവസത്തെ മരുന്ന് നല്‍കുകയും ബാക്കിയുള്ള മരുന്ന് ഡിസ്പന്‍സറിയില്‍ നിന്ന് വാങ്ങണം.
എന്നാല്‍ ഡിസ്പന്‍സറിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പ് നല്‍കുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും മരുന്ന് ലഭിക്കാറില്ല. എപ്പോഴും രൂക്ഷമായ മരുന്ന് ക്ഷാമമാണ് ഇവിടെ നിലനില്‍ക്കുന്നത് ഇത് സാധാരണക്കാരായ പണമില്ലാത്ത രോഗികളെ വളരെയധികം കഷ്ടപ്പെടുത്തുകയാണ്.
ഇതിന്റെ പ്രധാന കാരണം പാതാളം ആശുപത്രിയില്‍ ഡിസ്പന്‍സറിയില്‍ നിന്ന് റഫറന്‍സ് വാങ്ങി ഡോക്ടറേ കാണുന്ന രോഗികള്‍ക്കും കാഷ്യലിറ്റിയി ല്‍ എത്തുന്നവര്‍ക്കും കുറിക്കുന്ന മരുന്നുകള്‍ അവിടെ തന്നെ കൊടുക്കാന്‍ സംവിധാനമൊരുക്കാത്തതാണ് മരുന്ന് ക്ഷാമത്തിന് ഒരു കാരണമായി പറയപ്പെടുന്നത്.
പനി ചുമ പോലുള്ള രോഗങ്ങള്‍ക്ക് വേണ്ട അവശ്യമരുന്നുകള്‍ പോലും ഇവിടെ നിന്ന് ലഭിക്കാറില്ല. മഴക്കാലത്ത് രോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ മരുന്ന് കൂടുതലായി സേ്റ്റാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിറക്കുന്നതല്ലാതെ ഡിസ്പന്‍സറികളില്‍ കൂടുതലായി ഒന്നും എത്തുന്നില്ലെന്നാണ് ഉദ്യോഗ മണ്ഡല്‍ ഡിസ്പന്‍സറിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."