HOME
DETAILS

നെല്ലിയാമ്പതി സുരക്ഷിതമാണ്; സന്ദേശയാത്ര നടത്തുന്നു

  
backup
December 15 2018 | 07:12 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae

പാലക്കാട് ; പ്രളയാനന്തരം ടൂറിസ്റ്റുകള്‍ കൈവിട്ട നെല്ലിയാമ്പതിയെ തിരിച്ച് പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ പ്രചരണ ക്യാംപയിന്‍ വരുന്നു. ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നെല്ലിയാമ്പതിയി റോഡ് ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ കഴിഞ്ഞ പ്രളയ കാലത്ത് നശിച്ചുപോയിരുന്നു. ഇവിടെയുള്ള ആളുകളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങളിലൊന്നായ വിനോദ സഞ്ചാരം ഇതിനാല്‍ വഴിമുട്ടുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴും നെല്ലിയാമ്പതി സുരക്ഷിതമോ എന്ന് ചിന്തിച്ച് സഞ്ചാരികളുടെ വരവ് ക്രമാതീതമായി കുറയുകയും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം മുട്ടിനില്‍ക്കുന്ന അവസ്ഥ മാറ്റിയെടുക്കാനാണ് ക്യാംപയിന്‍ നടത്തുന്നത്. നെല്ലിയാമ്പതി സുരക്ഷിതമാണെന്നു ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടുകൂടി പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും, സഞ്ചാരി യൂണിറ്റ് പാലക്കാടും ചേര്‍ന്നാണ് നെല്ലിയാമ്പതിയിലേക്ക് സന്ദേശയാത്ര നടത്തുന്നത്. നാളെ രാവിലെ 9 മണിക്ക് ഡി.ടി.പി.സിയുടെ കീഴില്‍ പാലക്കാട് കോട്ടയ്ക്ക് സമീപമുള്ള വാടികശിലാവാടിക ഉദ്യാനത്തിന് മുന്നില്‍ നിന്നും പുറപ്പെടുന്ന ഈ സന്ദേശയാത്രക്ക് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ പാലക്കാട് എം.പി. ശ്രീ.എം.ബി.രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും.
വിനോദസഞ്ചാരികള്‍ക്കായി ഏകദേശം ഇരുപത്തി അഞ്ചോളം വിവിധതരത്തിലുള്ള താമസസൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. ടൂറിസവുമായി ബന്ധപ്പെട്ടു മാത്രം ഉപജീവനം നടത്തുന്ന നൂറുകണക്കിന് തൊഴിലാളികളുമുണ്ടിവിടെ. എന്നാല്‍ വിനോദസഞ്ചാരികള്‍ എത്താത്തിനാല്‍ യാതൊരുവിധ വരുമാനവും ഇല്ലാത്ത അവസ്ഥയിലാണിവര്‍. നിലവില്‍ കേരളത്തിനകത്തും, സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. പ്രകൃതിരമണീയമായ ഇവിടെത്തെ വിവിധ പ്ലാന്റേഷനുകളും കാലാവസ്ഥയും ആണ് ഇവിടേക്ക് ആളുകളെ പ്രധാനമായും ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍. വനം വകുപ്പ് നടത്തുന്ന ജീപ്പ് സഫാരിയും മറ്റൊരാകര്‍ഷണമാണ്. പോത്തുണ്ടി ഡാം, നെല്ലിയാമ്പതി എന്നി ടൂറിസം കേന്ദ്രങ്ങള്‍ അടുത്തടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ നെല്ലിയാമ്പതിയിലേക്ക് യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ അത് പോത്തുണ്ടി ഡാമിലെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാക്കി.
ഏകദേശം അമ്പതോളം വാഹനങ്ങളുമായി പോകുന്ന ഈ സന്ദേശയാത്ര പാലക്കാട് ടൗണിലൂടെ നെന്മാറ വഴി നെല്ലിയാമ്പതിയിലെത്തും. സന്ദേശയാത്രക്ക് നെന്മാറ എം.എല്‍.എ. കെ.ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. നെല്ലിയാമ്പതി വിനോദസഞ്ചാര മേഖലയിലെ ആളുകള്‍ സംഘടിപ്പിക്കുന്ന യോഗവും ഉച്ചഭക്ഷണവും കഴിഞ്ഞ് ഇവര്‍ 3 മണിയോടെ തിരിച്ചുപോകും. സന്ദേശയാത്രയുടെ ലോഗോ പ്രകാശനം പാലക്കാട് ജില്ലാ കളക്ടറും ഡി.ടി.പി.സി. ചെയര്‍മാനുമായ ഡി.ബാലമുരളി, ഐ.ഏ.എസ്. നടത്തി. ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് ലാല്‍ എ.ആര്‍., ഡി.ടി.പി.സി. സെക്രട്ടറി കെ.ജി.അജേഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  12 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  12 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago