HOME
DETAILS
MAL
മലയാളം ഔദ്യോഗികഭാഷ: ഏകോപന സമിതി ചേര്‍ന്നു
backup
August 06 2017 | 18:08 PM
കോട്ടയം: സര്‍ക്കാര്‍ ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനും മലയാളം ഔദ്യോഗികഭാഷ പ്രചാരണത്തിനുമായുള്ള ജില്ലാതല ഏകോപനസമിതി യോഗം എ.ഡി.എം കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലയിലെ ഓരോ ഓഫിസിലും ജില്ലാ മേധാവിയുടെ അധ്യക്ഷതയില്‍ രണ്ടുമാസം കൂടുമ്പോള്‍ ഓഫിസ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലാണോ എന്നത് പരിശോധിക്കണമെന്നും എ.ഡി.എം നിര്‍ദ്ദേശിച്ചു. ഓഫിസുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും സീലുകള്‍ ഉണ്ടായിരിക്കണം. ജില്ലാ മേധാവികളുടെ പേര് ഓഫിസിനു മുന്നില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. ഔദ്യോഗിക വാഹനങ്ങളിലെ ബോര്‍ഡുകള്‍ മുന്‍വശം മലയാളത്തിലും പിന്‍വശം ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എസ്. ലതി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."