HOME
DETAILS
MAL
ദലിത് വിരുദ്ധ പരാമര്‍ശം: സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍
backup
December 15 2018 | 09:12 AM
കോഴിക്കോട്: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ പൊലിസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ഒമ്പതിന് നടത്തിയ പ്രസംഗത്തിനെതിരേ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പട്ടികജാതി-പട്ടിക വര്‍ഗ സംരക്ഷണ നിയമത്തിലെ 3(1യു) വകുപ്പ് അനുസരിച്ച് ഹോസ്ദുര്‍ഗ് പൊലിസാണ് കേസെടുത്തത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലിസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കാസര്‍കോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതിക്കാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."