കെ.എന്‍.എം: ടി.പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റ്, എം.മുഹമ്മദ് മദനി ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കേരളാ നദ്്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന പ്രസിഡന്റായി ടി.പി അബ്ദുല്ലക്കോയ മദനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം. മുഹമ്മദ് മദനിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
29 അംഗ ഭരണസമിതിയും നിലവില്‍ വന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടാതെ പി.പി ഉണ്ണീന്‍ കുട്ടി മൗലവി, നൂര്‍ മുഹമ്മദ് നൂര്‍ഷാ, എച്ച്. ഇ മുഹമ്മദ് ബാബു സേഠ്, പി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ അഹമ്മദ്, പാലത്ത് അബ്ദുറഹ്മാന് മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ.സുല്‍ഫിക്കര്‍ അലി, സി.സി അബ്ദുല്‍ സലീം, എന്‍.എ.എം ഇസ്ഹാഖ് മൗലവി, കെ.എം.കെ ദേവര്‍ഷോല, വി.പി അബ്ദുസ്സലാം മാസ്റ്റര്‍, പി.കെ അബ്ദുല്ല ഹാജി, എന്‍ മുഹമ്മദ് , പി.കെ മുഹമ്മദ് കൈപമംഗലം, പി.കെ മുഹമ്മദ് മദനി, ടി.എച്ച് നസീര്‍, ഇ. അബ്ദുറഹിമാന്, എന്‍.കെ സിദ്ധീക്ക് അന്‍സാരി, പി.പി.എം അഷ്റഫ്, എന്‍.വി ഹാഷിം ഹാജി, സി.കെ പോക്കര് മാസ്റ്റര്‍, യൂസുഫലി സ്വലാഹി, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ടി.പി അബ്ദു റസ്സാഖ് ബാഖവി, കെ.എ അബ്ദുല്‍ ഹസീബ് മദനി, ഹമീദ് അലി അരൂര്‍ എന്നിവരും ഭരണ സമിതി അംഗങ്ങളാണ്. ടി.പി അബ്ദുല്ലകോയ മദനി ഇത് നാലാം തവണയാണ് തുടര്‍ച്ചയായി ഈ പദവിയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."