ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ 'അമ്മ' എക്്സിക്യൂട്ടിവ് യോഗം ചേരുന്നു
കൊച്ചി: നടന് ഷെയിന്‍ നിഗത്തെ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍നിന്ന് വിലക്കിയ സംഭവത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ഷെയിനുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് താരസംഘടന. ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ ഷെയിന്‍ നിഗത്തിനെ വിളിച്ചുവരുത്തി വിഷയം സംസാരിക്കാനാണ് തീരുമാനം. നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന ഷെയിനിന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഷെയിന്‍ നിഗം കത്ത് നല്കിയ പശ്ചാത്തലത്തിലാണ് ഷെയിനുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലേക്ക് താരസംഘടന എത്തിയത്.
വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തീകരിക്കുക, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകളാണ് നിര്‍മാതാക്കള്‍ നടന് മുന്നില്‍ വച്ചിരിക്കുന്നത്. ഈ മാസം ആദ്യം അഭിനേതാക്കളുടെ സംഘടന മുന്‍കൈയെടുത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാനൊരുങ്ങവെയാണ് നടന്റെ ഭാഗത്തുനിന്ന് നിര്‍മാതാക്കളെ ചൊടിപ്പിച്ച പരാമര്‍ശമുണ്ടായത്. അതോടെ ചര്‍ച്ചയില്‍ നിന്ന് 'അമ്മ' പിന്മാറുകയായിരുന്നു.
താരസംഘടന നല്കുന്ന ഉറപ്പിനെ അടിസ്ഥാനമാക്കിയേ നടനുമായി ഇനി ചര്‍ച്ചക്കുള്ളൂവെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനോരോഗി പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ഷെയിന്‍ നിഗം നിര്‍മാതാക്കള്‍ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ തീരുമാനമുണ്ടായത്. യോഗത്തില്‍ ഷെയിന്‍ നിഗത്തിന് പറയാനുള്ളത് കേള്‍ക്കുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."