HOME
DETAILS
MAL
സഊദിയില്‍ മലയാളി നഴ്സിന്റെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ ഭര്‍ത്താവും കുഞ്ഞും മരിച്ച നിലയില്‍
backup
December 15 2018 | 09:12 AM
റിയാദ്: സഊദിയില്‍ ജോലി ചെയ്യുന്ന നഴ്സിന്റെ അടുത്തേക്ക് സന്ദര്‍ശനത്തിനെത്തിയ ഭര്‍ത്താവും കുഞ്ഞും മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിനിയായ നഴ്സിന്റെ ഭര്‍ത്താവ് ശ്രീജിത്തിനെ (30) യാണ് ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഏഴ് മാസം പ്രായമായ ആണ് കുഞ്ഞും മരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിലും ദുരൂഹതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഖമില്ലാതെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചതറിഞ്ഞ് ശ്രീജിത്ത് ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്.
മൂന്നു മാസം മുന്‍പാണ് ശ്രീജിത്തും കുഞ്ഞും വിസിറ്റിംഗ് വിസയില്‍ ജിദ്ദയിലെത്തിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്സിറ്റിയിലാണ് ഭാര്യ ജോലി ചെയ്യുന്നത്. പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."