സര്‍വകക്ഷിയോഗത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് സദസില്‍നിന്ന് ഗോ ബാക്ക് വിളി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. യോഗം പിരിച്ചുവിടണമെന്ന ആവശ്യവുമായി യോഗം ആരംഭിച്ച ഉടനെ എഴുന്നേറ്റ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗോബാക്ക് വിളിയുമായി സദസില്‍ നിന്നും പ്രതിനിധികളും എഴുന്നേറ്റു.
ബി.ജെ.പി നേതാക്കളായ എം.എസ് കുമാറും ജെ.ആര്.പത്മകുമാറുമാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. മന്ത്രി എ.കെ.ബാലന് സ്വാഗതം പറഞ്ഞു കഴിഞ്ഞതോടെ ബി.ജെ.പി നേതാക്കള്‍ എഴുന്നേറ്റ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമത്തിനെതിരായി സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് യോഗം വിളിക്കാന്‍ അധികാരമില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും അതുകൊണ്ട് യോഗം പിരിച്ചുവിടണമെന്നുമായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്. ഗവര്‍ണറെ ആക്രമിച്ചതില്‍ അപലപിച്ച് പ്രമേയം പാസാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതോടെയാണ് സദസില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗോ ബാക്ക് വിളി ഉയര്‍ന്നത്.
ബി.ജെ.പി നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍ പുറത്തുപോയി.
നിയമത്തിനെതിരായി അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അതിന് സുപ്രിം കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി നിയമത്തിനെതിരേ സമരം ചെയ്യാന്‍ ആളെ വിളിച്ചുകൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി, സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."