കംഫര്‍ട്ട് സ്റ്റേഷന് അവഗണനയില്‍
കൊട്ടിയം: പുതുക്കിപണിതിട്ട് മാസങ്ങളായിട്ടും തുറക്കാനാകാതെ കണ്ണനല്ലൂരിലെ കംഫര്‍ട്ട് സ്റ്റേഷന്.
കണ്ണനല്ലൂരിലെ കംഫര്‍ട്ട് സ്റ്റേഷനെ തൃക്കോവില്‍വട്ടം പഞ്ചായത്ത് പൂര്‍ണമായും അവഗണിക്കുന്നതായി പരാതി. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ കണ്ണനല്ലൂരിലെ സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയെ എഗ്രിമന്റിനായി ഏല്‍പ്പിച്ചു. എന്നാല്‍ ആ തുകയായ 4000 രൂപ ഇതുവരെ അവര്‍ അടച്ചിട്ടില്ല.
എന്നാല്‍ വെള്ളത്തിനായുളള മോട്ടോര്‍ ഘടിപ്പിച്ച് തരാതെ ഏല്‍ക്കില്ലെന്നാണ് സ്നേഹതീരം അധികൃതര്‍ പറയുന്നത്.
എന്നാല്‍ പൈപ്പ് മോട്ടോര്‍ പണിചെയ്യാന്‍ ആളെ കിട്ടുന്നില്ലെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
കണ്ണനല്ലൂരിലെത്തുന്ന യാത്രക്കാര്‍ ഇതുമൂലം ആകെ വലയുകയാണ്. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമാണ് കണ്ണനല്ലൂര്‍ ജങ്ഷന്.
ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ഇവിടം വഴി കടന്നുപോകുന്നത്.
പലപ്പോഴും തുറന്നാല്‍ തന്നെ കോണ്ട്രാക്റ്റ് എടുക്കുന്നവര്‍ ഇത് കൃത്യമായി പ്രവര്ത്തിപ്പിക്കുന്നുണ്ടോയെന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."