HOME
DETAILS
MAL
എച്ച്.എന്‍.എല്ലിലേക്കുള്ള 15,000 ടണ്‍ കല്‍ക്കരി ഐലന്‍ഡില്‍ കെട്ടിക്കിടക്കുന്നു
backup
December 29 2019 | 19:12 PM
കൊച്ചി : വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിലേക്ക് കൊണ്ടു പോകാനുളള 15,000 ടണ്‍ കല്‍ക്കരി ഐലന്‍ഡ് റെയില്‍വേ ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. ന്യൂസ്പ്രിന്റ് ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുവായ കല്‍ക്കരി രണ്ടു വര്‍ഷം മുമ്പാണ് കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്തത്. 48,000 ടണ്ണാണ് ആദ്യമെത്തിയത്. 33,000 ടണ്‍ എച്.എന്‍.എല്ലിലേക്ക് എത്തിച്ചിരുന്നു. ഇതിനിടെ എച്.എന്‍.എല്‍ ലേ ഓഫിലേക്ക് പോയതോടെ ന്യൂസ്പ്രിന്റ് ഉല്‍പ്പാദനം നിലച്ചു. ഇതേതുടര്‍ന്നാണ് കല്‍ക്കരി ഏറ്റെടുക്കാതെ കെട്ടിക്കിടക്കാനിട വന്നത്. ഇപ്പോള്‍ എച്ച്.എന്‍.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഉല്‍പ്പാദനം പുനരാരംഭിക്കുമെന്നും കല്‍ക്കരി ഏറ്റെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."