'ക്ലീന്‍ ഹാര്‍ബര്‍ സേഫ് ഹാര്‍ബര്‍': ഹാര്‍ബര്‍ ശുചീകരണ പദ്ധതിക്ക് തുടക്കമായി
ചവറ: നീണ്ടകര തീരദേശ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ 'ക്ലീന്‍ ഹാര്‍ബര്‍ സേഫ് ഹാര്‍ബര്‍' പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
ചടങ്ങ് കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാബു ഉദ്ഘാടനം ചെയ്തു. ഹാര്‍ബറില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവ ഒരുമിച്ച് കൊണ്ട് പോയി റീ സെക്കിളിംഗ് പ്ലാന്റില്‍ നല്കി. ഹാര്‍ബര്‍ പ്ലാസ്റ്റിക്ക് രഹിതം ആക്കുക എന്ന ഉദ്ദേശ്യവും ,വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് മദ്യ വില്‍പ്പന ഇവയെ പരമാവധി തടഞ്ഞ് സുരക്ഷിത ഹാര്‍ബര്‍ ആക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഒരു വര്‍ഷക്കാലമാണ് പരിപാടി ഉദ്ദേശിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ക്ലീനിങ് ഉണ്ടാകും. ട്രേഡ് യൂനിയന്‍ തൊഴിലാളികളുടെ സഹകരണവും പദ്ധതിയ്ക്ക് ഉണ്ടാവും. ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് സി.എല്‍.ആര് തൊഴിലാളികളെ ഉപയോഗിച്ച് എല്ലാ ഹാളുകളും ശുചിയാക്കുവാന്‍ ശ്രദ്ധിക്കണമെന്ന് സി.ഐ പറഞ്ഞു. ചടങ്ങില്‍ വിവിധ ട്രേഡ് യൂനിയനില്പ്പട്ട തൊഴിലാളി മെമ്പര്‍ ഹെന്‍ട്രിയും പങ്കെടുത്തു. എസ്.ഐമാരായ രാധാകൃഷ്ണന്, ശശിധരക്കുറുപ്പ് എ.എസ്.ഐമാരായ പ്രശാന്തന്, അബ്ദുള്‍ റഹമാന്, പരിപാടിയുടെ കോഡിനേറ്റര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ അജികുമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. സര്‍ക്കാരിന്റെ ശുചിത്വ സാഗരം പദ്ധതിയോടനുബന്ധിച്ചു കുടിയാണ് ഈ പരിപടിയക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."