ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കി
കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഭരണ വില്‍പ്പന കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
33സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുള്ള 13 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വില്ക്കുമ്പോള് നല്കുന്ന ബില്ലില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്താത്തതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തത്.
അളവുതൂക്ക ഉപകരണം യഥാസമയം മുദ്ര ചെയ്യാത്തതിനും അളവുതൂക്ക ഉപകരണത്തെക്കുറിച്ച് രേഖകള്‍ ഹാജരാക്കാത്തതിനുമാണ് മറ്റു സ്ഥാപനങ്ങള്‍ക്കെതിരേ നടപടി.
പരിശോധനകള്‍ക്ക് കൊല്ലം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് ബി.ഐ സൈലാസ് നേതൃത്വം നല്കി. ഇന്‍സ്പെക്ടര്‍മാരായ എന്‍.സാന്ദ്രാ ജോണ്‍, യു.അല്ലി, പി.പി അലക്സാണ്ടര്‍, എം.എസ് സന്തോഷ്, എ. ഷഫീര്‍, കെ.ജി സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."