അമ്പലപ്പുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ടുപേര്‍ക്ക് പരുക്ക്
അമ്പപ്പുഴ: വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പേര്‍ക്ക് പരുക്ക് . ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറ കടവ് കൊടുവന്തറ വീട്ടില്‍ നടേശന്റെ മകന്‍ മകന്‍ നന്ദു(19) സുഹൃത്ത് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മഠത്തിപ്പറമ്പ് വീട്ടില്‍ രഘുവരന്റെ മകന്‍ രജ്ഞിത് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ ദേശീയപാതയില്‍ കാക്കാഴം റെയില്‍വേ മേല്‍പാലത്തിലായിരുന്നു അപകടം.
എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന കാറില്‍ ഇടിച്ച ശേഷം ഇതുവഴി വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചു വീണു. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പൊലിസും ആലപ്പുഴയില്‍ നിന്നു ഫയര്‍ഫോഴ്‌സ് സംഘവുമെത്തി ഗതാഗത തടസം നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."