രാഹുല്‍ഗാന്ധിക്കെതിരായ അക്രമം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ചേര്‍ത്തല: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിക്കെതിരേ ആക്രമണം നടത്തിയ ബി.ജെ.പി ഫാസിസത്തിനും അഴിമതിക്കുമെതിരേ ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമ്മേളനം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ ഷാജി മോഹന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി തോമസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി തുറവൂര്‍ ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ഭാരവാഹികളായ എസ്. കൃഷ്ണകുമാര്‍, സജി കുര്യാക്കോസ്, ആര്‍. ശശിധരന്‍, സി.ഡി ശങ്കര്‍, സി.എസ് പങ്കജാക്ഷന്‍, കെ. ദേവരാജന്‍പിള്ള, എം.എ രതീഷ്, ഗോപി കണ്ണാട്ടുകരി, എം.ജി തിലകന്‍, ജി. വിശ്വംഭരന്‍ നായര്‍, കെ.കെ വരദന്‍, എസ്.ജെ എഡിസണ്‍, കെ.ബി സലികുമാര്‍, വിവേക് പ്രകാശ്, അനന്തന്‍ സംസാരിച്ചു.
തുറവൂര്‍: രാഹുല്‍ഗാന്ധിയെ അക്രമിച്ച ബി.ജെ.പി.യുടെ നടപടിയില്‍ അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
അധികാരത്തിന്റെ മത്തുപിടിച്ച ബി.ജെ.പി.യും സംഘ്‌രിവാറും ചേര്‍ന്ന് മറ്റുള്ളവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഗുജറാത്തില്‍ രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായതെന്നും കുത്തിയതോട്ടില്‍ കൂടിയ അരൂര്‍ ബ്ലോക്ക്‌കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അധ്യക്ഷനായി. അസീസ് പായീക്കാട്, പി. ചന്ദ്രമോഹനന്‍, പി.വി ശിവദാസന്‍, പി. മേഘനാദ്, കെ.വി സോളമന്‍, കെ. ധനേഷ് കുമാര്‍, വി.ജി ജയകുമാര്‍, എ.എം.എ മജീദ്, പി.പി മധു, എസ്.എം അന്‍സാരി, പി.എന്‍ സുകുമാരന്‍പിള്ള, ഉഷാ അഗസ്റ്റിന്‍, വി.കെ മജിദ്, പി.പി അനില്‍കുമാര്‍, പോള്‍ കളത്തറ, വി.കെ മനോഹരന്‍, കെ.ജി കുഞ്ഞിക്കുട്ടന്‍, കെ.പി വിജയകുമാര്‍, പി.വി. ശ്യാമപ്രസാദ് സംസാരിച്ചു. തുടര്‍ന്ന് കുത്തിയതോട്ടില്‍ പ്രതിഷേധ പ്രകടനവുംനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."