HOME
DETAILS
MAL
സോറം താങ മിസോറം മുഖ്യമന്ത്രിയായി അധികാരമേറ്റു
backup
December 15 2018 | 18:12 PM
ഐസ്വാള്‍: മിസോറം മുഖ്യമന്ത്രിയായി സോറം താങ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോ നാഷനല്‍ ഫ്രണ്ട് (എം.എന്‍.എഫ്) അധ്യക്ഷന്‍കൂടിയായ അദ്ദേഹം ഇത് മൂന്നാം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 1998ലും 2008ലും മുഖ്യമന്ത്രിയായ സോറം താങയുടെ പാര്‍ട്ടിയായ എം.എന്‍.എഫ് ഇത്തവണ 40 അംഗ സഭയില്‍ 26 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തോണ് ലൂയിയയാണ് ഉപമുഖ്യമന്ത്രി. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ലാല്സിറിലിയാന എം.എന്‍.എഫില്‍ ചേര്‍ന്നിരുന്നു. അദ്ദേഹവും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."