HOME
DETAILS

ന്യൂസിലന്‍ഡിനെ തുരത്തി ഓസീസിന് പരമ്പര

  
backup
December 29 2019 | 19:12 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരേ കൂറ്റന്‍ ജയം സ്വന്തമാക്കി ആസ്‌ത്രേലിയ രണ്ടാം ടെസ്റ്റും സ്വന്തമാക്കി. ഇന്നലെ സമാപിച്ച മത്സരത്തില്‍ 247 റണ്‍സിന്റെ മികച്ച ജയമാണ് ആസ്‌ത്രേലിയ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ആസ്‌ത്രേലിയ സ്വന്തമാക്കി.
ആദ്യ ടെസ്റ്റിലും ആസ്‌ത്രേലിയ ജയം സ്വന്തമാക്കിയിരുന്നു. 488 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 240 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാലാംദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല.
സെഞ്ചുറി നേടിയ ടോം ബ്ല@െണ്ടല്‍ (121) മാത്രമാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്. ഹെന്റി നിക്കോള്‍സ് (33), ബിജെ വാട്‌ലിങ് (22), മിച്ചല്‍ സാന്റ്‌നര്‍ (27) എന്നിവരൊഴികെ മറ്റു കളിക്കാര്‍ക്ക് രണ്ട@ക്കംപോലും കടക്കാനായില്ല. ഓസീസിനായി ജെയിംസ് പാറ്റിന്‍സണ്‍ മൂന്ന് വിക്കറ്റും നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും വീഴ്ത്തി.
നേരത്തെ, ര@ണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയക്കായി ഡേവിഡ് വാര്‍ണര്‍ (38), ജോ ബേണ്‍സ് (35), മാത്യുവേഡ് (30), ട്രാവിസ് ഹെഡ്ഡ് (28) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 476 റണ്‍സെടുത്തപ്പോള്‍ രണ്ട@ാം ഇന്നിങ്‌സില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.
നേരത്തെ സെഞ്ചുറി നേടിയ ട്രവിസ് ഹെഡിന്റെ (114) ബാറ്റിങ്ങാണ് ഓസീസിന്റെ ആദ്യ ഇന്നിങ്‌സിന് കരുത്തായത്. സ്റ്റീവ് സ്മിത്ത് (85) ലാബുഷാനെ (63), ടിം പെയ്ന്‍ (79) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിനെ തുണച്ചു. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് 148 റണ്‍സിന് അവസാനിച്ചിരുന്നു. അടുത്ത ടെസ്റ്റ് ജനുവരി മൂന്നിന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago