വനിതകള്‍ യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: സൈന്യത്തില്‍ പുരുഷന്മാര്ക്ക് നല്കുന്ന പദവിയും പ്രാധാന്യവും വനിതകള്‍ക്കും നല്കാന് ഒരുക്കമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. എന്നാല്‍ സൈന്യത്തില്‍ ചേരാനോ യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാനോ അവര്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ വളര്ത്താനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും വസ്ത്രം മാറുമ്പോള്‍ ജവാന്മാര് ഒളിഞ്ഞുനോക്കുന്നെന്ന് പരാതി പറയുകയും ചെയ്യുന്നവരാണ് വനിതകള്‍.
അതുകൊണ്ടുതന്നെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ അസൗകര്യം പ്രകടിപ്പിക്കാറാണ് പതിവെന്നും കരസേനാ മേധാവി പറഞ്ഞു.
സൈനികരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരായതിനാല്‍ വനിതകള്‍ക്ക് കമാന്‍ഡിങ് പദവി നല്കിയാല് പലര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സൈന്യത്തില്‍ ഉന്നതപദവിയിലിരിക്കുന്ന വനിതകള്‍ക്ക് ആറുമാസത്തെ പ്രസവാവധി നല്‍കുന്നത് പ്രായോഗികമായ കാര്യമല്ല. എന്‍ജിനീയറിങ് വിഭാഗത്തില്‍ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. വ്യോമസേനയില്‍ വനിതകള്‍ ആയുധങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം നടത്തുന്നുണ്ട്.
എന്നാല്‍ യുദ്ധത്തില്‍ മരിക്കുന്ന അമ്മമാരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യം ഇനിയും സജ്ജമായിട്ടില്ല. ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് ചില വിലക്കുകളുണ്ട്. യു.എസിലെ സൈനിക ക്യാംപുകള്‍ പോലെ ഇവിടെ ആക്കാന്‍ കഴിയില്ലെന്നും റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."