HOME
DETAILS

അരനൂറ്റാണ്ട് പഴക്കമുള്ള രണ്ട് ശാഖകളടക്കം എസ്.ബി.ടിയുടെ മൂന്ന് ശാഖകള്‍ പൂട്ടുന്നു

  
backup
August 06 2017 | 18:08 PM

%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

ഒലവക്കോട്: എസ്.ബി.ടി, എസ്.ബി.ഐ ലയനത്തിന്റെ ഭാഗമായി ജില്ലയില്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്ന എട്ട് എസ്.ബി.ടി ശാഖകളില്‍  മൂന്നെണ്ണം പൂട്ടാനൊരുങ്ങുന്നു. ചന്ദ്രനഗര്‍, കല്‍പാത്തി, കൊടുവായൂര്‍ എന്നിവിടങ്ങളിലെ ശാഖകളാണ് പൂട്ടുന്നത്. ഓഗസ്റ്റ് 28 ഓടെയാണ് ഇത് നടപ്പാക്കുക. പൂട്ടുന്നത് സംബന്ധിച്ച്  മൂന്ന് ശാഖകള്‍ക്കും നോട്ടീസ് ലഭിച്ചു.
നിലവിലെ നിര്‍ദേശപ്രകാരം ചന്ദ്രനഗര്‍ ശാഖ മൂന്ന് കിലോമീറ്റര്‍  അകലെയുള്ള മരുതറോഡ് എസ്.ബി.ടി ശാഖയുമായി ലയിപ്പിക്കും. ആദ്യത്തെ നിര്‍ദേശപ്രകാരം മരുതറോഡ്  ശാഖയാണ് മാറ്റാനിരുന്നത്. ഇതിന്  വിഭിന്നമായി ചന്ദ്രനഗര്‍ ശാഖ മരുതറോഡ് എസ്.ബി.ഐയിലേക്ക് മാറ്റാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
1961 ലാണ് എസ്.ബി.ടി ചന്ദ്രനഗര്‍ ശാഖ തുടങ്ങുന്നത്. പാലക്കാട് മെയിന്‍ ബ്രാഞ്ചിന് ശേഷം തുടങ്ങിയ ശാഖയാണിത്. കഞ്ചിക്കോട് വ്യവസായമേഖലക്ക് അടുത്തുള്ള ശാഖയായതിനാല്‍ പന്ത്രണ്ടായിരത്തിലധികം ഇടപാടുകാരാണ് ഈ ശാഖയിലുള്ളത്. 123 കോടി രൂപയാണ് ചന്ദ്രനഗര്‍ ശാഖയുടെ ടേണ്‍ഓവര്‍. ഈ ശാഖ ഇടപാടുകാരുടെ സൗകര്യാര്‍ഥം മണപ്പുള്ളിക്കാവിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്ന് ജീവനക്കാരടക്കം ആവശ്യപ്പെടുന്നുണ്ട്.
1960 കളില്‍ തുടങ്ങിയ കൊടുവായൂര്‍ ശാഖക്കും പൂട്ടാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കൊടുവായൂര്‍ ആല്‍ത്തറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖ ഓഗസ്റ്റ് 28 മുതല്‍ പുതുനഗരം റോഡില്‍  മികച്ച സൗകര്യമുള്ളിടത്തേക്ക് മാറ്റുമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പില്‍ പറയുന്നതെങ്കിലും ഇത് പുതുനഗരത്തുള്ള എസ്.ബി.ഐ ശാഖയുമായി ലയിപ്പിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. 150 കോടിയോളം രൂപയുടെ ഇടപാട് നടക്കുന്ന ശാഖയാണ് പുതുനഗരം.
കല്‍പാത്തിയിലെ എസ്.ബി.ടി ശാഖ പൂട്ടുന്നതോടെ ഈ പ്രദേശത്ത്  എസ്.ബി.ടിയുടെ ഒരു ശാഖപോലുമുണ്ടാകില്ല. നാലു വര്‍ഷം മുമ്പ് തുടങ്ങിയതാണ് കല്‍പാത്തിയിലെ ശാഖ. ഈ കാലയളവിനകം 30 കോടിയിലധികം ടേണ്‍ഓവറുള്ള ശാഖയായി മാറിയിരുന്നു ഇത്. ഈ ശാഖ മാസങ്ങള്‍ക്കു മുമ്പ് മലമ്പുഴ നൂറടി റോഡില്‍ തുടങ്ങിയ എസ്.ബി.ഐ ശേഖരീപുരം ശാഖയില്‍ ലയിപ്പിക്കാനാണ് നിര്‍ദേശം.
കൂട്ടത്തില്‍ ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, ആലത്തൂര്‍ ശാഖകള്‍ അടച്ചുപൂട്ടുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നതിനാല്‍ ഇത് നടപ്പായിട്ടില്ല.
കൊല്ലങ്കോട്, നെന്മാറ ശാഖകളും അടച്ചുപൂട്ടുന്ന പട്ടികയിലുണ്ട്. മൂന്ന് ശാഖകള്‍ക്ക് അടച്ചുപൂട്ടല്‍ നിര്‍ദേശം വന്നെങ്കിലും ലോക്കര്‍ സംവിധാനം മാറ്റുന്നതിനെക്കുറിച്ചോ ജീവനക്കാരുടെ പുനര്‍വിന്യാസത്തെക്കുറിച്ചോ ഇതുവരെ  നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. മിക്ക ശാഖകളിലും ആവശ്യത്തിന് ജീവനക്കാരുള്ളതിനാല്‍ സ്ഥലം മാറ്റമുണ്ടാവാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago