HOME
DETAILS

മതേതര ഇന്ത്യക്ക് അഭിമാന നിമിഷം

  
backup
December 15 2018 | 19:12 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8

അന്‍വര്‍ കണ്ണീരി #

 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ബി.ജെ.പി അഞ്ചിലും പൂജ്യരായി മടങ്ങുമ്പോള്‍ രാത്രി എട്ടോടെ രാഹുല്‍ഗാന്ധി പത്രസമ്മേളനം നടത്താന്‍ വരുന്നു. നിര്‍വികാരത അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രകടം. അഞ്ചില്‍ മൂന്നും ഏതാണ്ടു കൈപ്പിടിയിലൊതുങ്ങിയിട്ടും അദ്ദേഹത്തിന്റെ മുഖത്തു സന്തോഷാധിക്യമില്ല.
മധുരമേറിയ വിജയം നേടിയിട്ടും സന്തോഷിച്ചു തുള്ളിച്ചാടാതെ ഇനിയും പലതും ചെയ്യാനുണ്ടെന്ന ഉത്തമബോധ്യത്തിലുള്ള പ്രതികരണം. കോണ്‍ഗ്രസെന്നും സാധാരണക്കാരുടെ കൂടെയാണെന്നും ജനങ്ങളാണ് യഥാര്‍ഥ വിജയികളെന്നും ഇന്ത്യയിലെ പ്രധാനപ്രശ്‌നങ്ങളിലൊന്നു യുവാക്കളുടെ തൊഴിലില്ലായ്മയാണെന്നും രാഹുല്‍ പറയുന്നു. ബി.ജെ.പിയുടെ വര്‍ഗീയഫാസിസത്തെ തുടച്ചുനീക്കാതെ എങ്ങനെ സന്തോഷിക്കുമെന്ന ചിന്തയാണ് അദ്ദേഹത്തെ നിര്‍വികാരനാക്കുന്നത്.
രാഹുലിന്റെ വാക്കും പ്രവൃത്തിയും പക്വമതിയായ നേതാവിന്റേതാണ്. അതുകൊണ്ടാണ് അദ്ദേഹം ഓരോ മതേതര ഇന്ത്യക്കാരന്റെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമാകുന്നത്. 'എന്താണു രാഹുലിന് പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഇത്ര ധൃതി'യെന്നു ലോക്‌സഭയില്‍ പ്രധാനമന്ത്രി അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ ചോദിച്ചിരുന്നല്ലോ.
അതിനു ജനങ്ങള്‍ക്കുള്ള മറുപടി ഇതാണ്, 'രാഹുല്‍ഗാന്ധിക്കല്ല സാര്‍ ധൃതി, പ്രധാനമന്ത്രിക്കസേരയില്‍ അദ്ദേഹത്തെ കാണാന്‍ ഏറെ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ ഓരോ മതേതരപൗരനും ജനാധിപത്യവിശ്വാസിയുമാണ്. അദ്ദേഹം ആ കസേരയില്‍ ഇരുന്നാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന മതേതരത്വവും ജനാധിപത്യവും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയുണ്ട്.'
പ്രധാനമന്ത്രി മോദീജീ, അങ്ങയോട് ഒരു ഇന്ത്യക്കാരനും വിദ്വേഷമില്ല. അതേസമയം, അങ്ങയുടെ ആശയങ്ങളെ മതേതര, ജനാധിപത്യ സമൂഹത്തിനു വെറുപ്പാണ്. അങ്ങയുടെ പാര്‍ട്ടിയുടെ ആശയം ജനാധിപത്യത്തേക്കാള്‍ ഏകാധിപത്യത്തെ ഇഷ്ടപ്പെടുന്നതാണ്. ഉലകം ചുറ്റുന്നതിനിടയില്‍ പറഞ്ഞ വാഗ്ദാനങ്ങളിലൊന്നും നടപ്പാക്കാന്‍ അങ്ങേയ്ക്കായില്ല. സാമ്പത്തിക ഭദ്രതയോടെ നീങ്ങിയ രാജ്യത്ത് ഒരു രാത്രിയില്‍ നോട്ടുനിരോധനം നടപ്പാക്കി തകര്‍ത്തു കളഞ്ഞു അങ്ങ്. ജി.എസ്.ടി യിലൂടെ സാമ്പത്തികനില കൂടുതല്‍ പരുങ്ങലിലാക്കി. ആര്‍.ബി.ഐയെ തകര്‍ക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു. പകരം താങ്കള്‍ക്കു പ്രിയങ്കരനായ ശക്തികാന്ത് ദാസിനെയാണു നിയമിച്ചിരിക്കുന്നത്. ഇതോടെ ആര്‍.ബി.ഐയും ഒരു ഹിസ മാസ്റ്റേഴ്‌സ് വോയ്‌സ് ആകുമെന്നുറപ്പായി. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രവര്‍ത്തനങ്ങളേക്കാള്‍ വാചകക്കസര്‍ത്തിലാണു മുന്നില്‍ നില്‍ക്കുന്നത്.
ഇന്ത്യ കേട്ട ഏറ്റവും വലിയ കോമഡി 'മേരേ ദേശ് വസിയോം' എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ പ്രസംഗമാണ്. ഈ പ്രസംഗത്തിലൂടെ അങ്ങു നടത്തിയ ദേശസ്‌നേഹ പരിശോധനകളാണ് ട്രോളര്‍മാരുടെ റേറ്റിംഗ് കൂട്ടിയ തമാശ. പ്രധാനമന്തിക്കസേര ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കസേരയാണ്. ആ വലിയ ഉത്തരവാദിത്തമാണ് നേരത്തെ ആ കസേരയിലിരുന്നവരെല്ലാം ചെയ്തത്. മോദി ഭരിക്കുന്ന നാട്ടില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പലയാവര്‍ത്തി ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്നു ചരിത്രം കുറ്റപ്പെടുത്തും. പ്രധാനമന്ത്രിയുടെ മൗനത്തിന്‍കീഴിലാണ് അതു നടന്നതെന്നും ചരിത്രം വിധിക്കും.
പശുവും അയോധ്യയും ശബരിമലയും ബാബരി മസ്ജിദുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ഈ വൈകാരികതയില്‍ കടിച്ചു തൂങ്ങുമെന്നാണോ മോദിയും അനുയായികളും കരുതിയത്. എങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍. ഇവിടെ മതേതര ഭാരതം കൊതിക്കുന്ന ഒരുകൂട്ടം യുവാക്കളുണ്ട്. അവര്‍ ഇന്ത്യയുടെ ചരിത്രവും ചാരിത്ര്യവും പരിരക്ഷിക്കും.
മോദിയുടെ ഭരണത്തിന്‍ കീഴില്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന അവസ്ഥ അധികരിച്ചു. അതിന്റെ വ്യക്തമായ തെളിവുകളാണ് അഖ്‌ലാക് വധവും ജുനൈദ് വധവും കത്‌വയിലെ പിഞ്ചുബാലികയുടെ അതിക്രൂരമായ കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ടക്കൊലകളും.
ഇന്നേവരെ കേള്‍ക്കാത്ത പല വാദങ്ങളും ഓരോ ചരിത്ര സ്മാരകത്തിന്റെയും പേരില്‍ ഉയര്‍ന്നു വന്നു. താജ്മഹലിനു നേരേ വര്‍ഗീയതയുടെ കരാളഹസ്തങ്ങള്‍ നീണ്ടു. അപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. ചരിത്ര സ്മാരകങ്ങള്‍ ഓരോന്നായി കോര്‍പറേറ്റുകള്‍ക്കു കൈമാറി. ഇന്ത്യയെ മുച്ചൂടും വിറ്റഴിക്കാനുള്ള തത്രപ്പാടിലാണു പ്രധാനമന്ത്രിയും അനുയായികളും.
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം പിടികൂടി ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്ന ഒരു വീണ്‍വാക്കു പണ്ടു പ്രധാനമന്ത്രി നടത്തിയിരുന്നു. കള്ളപ്പണക്കാരെ മുഴുവന്‍ പിടികൂടി കൂച്ചുവിലങ്ങിടുമെന്നും പ്രഖ്യാപനമുണ്ടായി. ആ വെടിപൊട്ടിക്കലല്ലാതെ ചെറുവിരല്‍ പോലും അനങ്ങിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ഇരുപതു രൂപയിലെത്തിക്കുമെന്നതാണ് പുതിയ പൊയ് വെടി. ഇങ്ങനെ എന്തെല്ലാം വീണ്‍വാക്കുകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു!
ബാങ്കുകളെ വെട്ടിച്ചും മറ്റും വാരിക്കൂട്ടിയ കോടികളുമായി ഒരുപാട് വമ്പന്മാര്‍ ഇപ്പോള്‍ വിദേശങ്ങളില്‍ സസുഖം വാഴുകയാണ്. അതെല്ലാം സാധാരണക്കാരന്‍ ചോര നീരാക്കിയ പണമാണ്. പണം പിടുങ്ങിയവരെ പിടിക്കാന്‍ ഭരണകൂടം എന്തു ചെയ്തുവെന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയെക്കുറിച്ചു ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രത്തില്‍ മന്ത്രിയാകാന്‍ ഭാഗ്യം സിദ്ധിച്ച കേരളത്തില്‍ നിന്നുള്ള മോദിഭക്തന്‍ നടത്തിയ ന്യായീകരണം ഇങ്ങനെ, 'മോദിജി അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ കോടിക്കണക്കിനു ടോയ്‌ലറ്റുകള്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു.അതൊന്നും ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ സാധിക്കാത്തതു പരാജയകാരണമായി.'മോദിഭക്തനായ അല്ലയോ സഹമന്ത്രീ, 'എന്തെങ്കിലും വയറ്റിലേക്കെത്തി പട്ടിണി മാറിയാലല്ലേ കോടിക്കണക്കിനു 'ടോയ്‌ലറ്റു'കളുടെ ആവശ്യമുള്ളു. ഇന്ത്യ ഇന്നും പട്ടിണി രാജ്യമാണ്.
കോണ്‍ഗ്രസ് എന്നും മതേതര ആശയങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ഇന്നു രാഹുല്‍ ഗാന്ധി ആ പാര്‍ട്ടിയുടെ മാത്രമല്ല ഓരോ ഭാരതീയന്റെയും പ്രതീക്ഷയാണ്. കര്‍ഷകനെയും ദലിതനെയും ന്യൂനപക്ഷങ്ങളെയും മറന്നു കോര്‍പറേറ്റുകള്‍ക്ക് സഹായകമാവുന്ന രീതിയിലുള്ള രാജ്യത്തിന്റെ ഇന്നത്തെ ഭരണകൂട സമീപനങ്ങള്‍ക്കും മതേതരവും ജനാധിപത്യവും തകര്‍ക്കുന്ന നിലപാടുകള്‍ക്കും ഇനി ഭാരതീയന്‍ ഉറ്റു നോക്കുന്നതു രാഹുല്‍ ഗാന്ധിയിലേയ്ക്കു തന്നെയാണ്.
അദ്ദേഹം സ്വീകരിച്ച നിലപാടുകളില്‍ ദൃഢനിശ്ചയത്തോടെ ഉറച്ചു നിന്നപ്പോള്‍ എത്ര ആണയിട്ടു ആവര്‍ത്തിച്ചു പരിഹസിച്ചവരും രാഹുല്‍ഗാന്ധിയെന്ന ആ വലിയ മനുഷ്യനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മതേതരത്വവും ജനാധിപത്യവും ഇന്ത്യയില്‍ ഒരിക്കലും തകരില്ല, തളരില്ല എന്ന് ഉറപ്പിച്ച ഒരു നേതാവിന്റെ വാക്കുകളും പ്രവൃത്തികളും മാത്രമാണ് അദ്ദേഹത്തില്‍ നിന്നും കാണാനാവുക. വെറും വാക്കുകള്‍ പറയാറില്ല.എല്ലാ വിമര്‍ശനങ്ങളും ഓര്‍മപ്പെടുത്തലുകളും അവഹേളനകളും വളരെ വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ പക്വമതിയായ ഒരു നേതാവിനെയാണ് ഇന്ത്യക്കാവശ്യം.
ആരുടെയും പരാതിയും പരിഭവവും സാകൂതം കേള്‍ക്കാന്‍ കാണിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് വീണ്ടും ഈ ഇന്ത്യക്കാവശ്യം. പുളകിത സംസാരത്തില്‍ മാത്രം തൃപ്തിയടയാതെ ഇല്ലാത്തവന്റെ വേദന ഉള്‍കൊള്ളുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഭാരതീയന്‍ ഇപ്പോള്‍ തിരയുന്നത്. അതിന് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. ചങ്കൂറ്റമുള്ള ഒരു നേതാവ് തന്നെ വേണം ഈ കുത്തഴിഞ്ഞ ഇന്ത്യയെ ഒന്ന് നേരെയാക്കാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  5 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  5 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 hours ago