HOME
DETAILS

ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചോയെന്ന് വ്യക്തമാക്കണം: യൂത്ത് ലീഗ്

  
backup
December 15 2018 | 19:12 PM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

 

കൊച്ചി: മന്ത്രി ഡോ. കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്രയോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഇതു സംബന്ധിച്ച് ലഭ്യമായ രേഖകള്‍ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. നാലിന് കെ. മുരളീധരന്‍ എം.എല്‍.എ നിയമസഭയില്‍ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തില്‍ നിയമനത്തില്‍ യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍ 11ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് മന്ത്രി ജലീല്‍ നല്‍കിയ മറുപടിയില്‍ പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതി ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ.ടി അദീബിന്റെ നിയമനത്തില്‍ ഈ ചട്ടം പാലിച്ചില്ലെന്നുമാണ് പറയുന്നത്. ഒരേ വിഷയത്തില്‍ രണ്ടു ഉത്തരമാണ് മന്ത്രിയും മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞത്. ഒന്നുകില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അല്ലെങ്കില്‍ മന്ത്രി കള്ളം പറയുന്നുവെന്ന് വേണം മനസിലാക്കാന്‍. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അക്കാര്യം ഗൗരവമാണെന്ന് പി.കെ ഫിറോസ് പറഞ്ഞു.
ബന്ധുനിയനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയാണ് യൂത്ത് ലീഗിന് ലഭിക്കുന്നത്.
യൂത്ത് ലീഗ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പുതിയ നിയമഭേദഗതി അനുസരിച്ച് പരാതി അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ മറുപടി ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യത്തിലുള്ള നിയമപരമായ പോരാട്ടം യൂത്ത് ലീഗ് നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago