പുത്തന്‍ചിറ സഹകരണ ബാങ്ക് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി
പുത്തന്‍ചിറ: ഇന്നലെ നടന്ന സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉജ്ജ്വല വിജയം ആവര്‍ത്തിച്ചു. എല്‍.ഡി.എഫ് പാനലില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ 11 പേരും വിജയിച്ചു. സജീവ് തിരുക്കുളമാണ് പരാജയപ്പെട്ടത്.
സി.പി.എം 6, സി.പി.ഐ 3, എന്‍.സി.പി 2, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണു കക്ഷിനില. ജനറല്‍ വിഭാഗത്തില്‍ ഖാലിദ് താനത്ത്പറമ്പില്‍, ജെനിന് മഠത്തിപറമ്പില്‍, പി.വി പൗലോസ്, എന്‍ മോഹനന്, വേണു തയ്യില്‍, ഇ.എസ് ശശിധരന് എന്നിവരാണു വിജയിച്ചത്. നിക്ഷേപക പ്രതിനിധി ലൂയിസ് മേക്കാട്ടുപറമ്പില്‍ വിജയിച്ചു. വനിതാ സംവരണ സീറ്റില്‍ തങ്കമണി രാജന്, പുഷ്പ ടീച്ചര്‍, ബീന രാജേന്ദ്രന് എന്നിവരാണു വിജയിച്ചത്. പട്ടികജാതി സംവരണ സീറ്റില്‍ അനീഷ് കെ.ആര് വിജയിച്ചു.
പുത്തന്‍ചിറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഒന്പതിനു തുടങ്ങിയ തെരഞ്ഞെടുപ്പ് വൈകിട്ട് അഞ്ചോടെയാണ് സമാപിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എല്‍.ഡി.എഫ് ആധിപത്യം നിലനിര്‍ത്തിയിരുന്നു. സി.പി.എമ്മില്‍നിന്ന് രാജിവച്ച് ജനാധിപത്യ കമ്മ്യൂണിസ്റ്റ് മുവ്മെന്റ് പാര്‍ട്ടി രൂപീകരിച്ച് ഒടുവില്‍ സി.പി.ഐയില്‍ ലയിച്ച കെ.വി സുജിത് ലാലിനെ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ ഭിന്നത ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത പരിഗണിച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ വന്‍ പൊലിസ് സന്നാഹമാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."