ശബരിമല ഡ്യൂട്ടിയില്‍നിന്ന് ഐ.ജി എസ്. ശ്രീജിത്ത് പിന്മാറി
ദിനേന്ദ്ര കശ്യപിന് ചുമതല#
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍നിന്നു ഐ.ജി എസ്. ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലിസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍നിന്നു ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം സന്നിധാനത്ത് ഇപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് തുടരും. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലിസ് മേധാവി നല്കി.
മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ക്രമീകരണം നാല് ഘട്ടങ്ങളായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതലയാണ് ശ്രീജിത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി ഡ്യൂട്ടിയില്‍നിന്നു ഒഴിവാകുകയായിരുന്നു. തുലാമാസ പൂജയ്ക്കിടെ ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ശ്രീജിത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."